ബി-ടൗണിലെ ഏറ്റവും പ്രശസ്ത താര ദമ്പതികളാണ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. 1991ലാണ് ഇരുവരും വിവാഹിതരായത്.
വിവാഹ ശേഷം ഇരുവരും മക്കള്‍ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു. മുസ്ലീം മത വിശ്വാസിയായ ഷാരൂഖ് ഖാനും ഹിന്ദുമത വിശ്വാസിയായ ഗൗരിയും ഇരു മതചാര പ്രകാരവും വിവാഹിതരായിരുന്നു.
വിവാഹ ചടങ്ങുകള്‍ക്കായി ഇരുവരും പേരിലും മാറ്റം വരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദു വിവാഹ ചടങ്ങുകള്‍ക്ക് താരം ജിതേന്ദര്‍ കുമാര്‍ തുള്ളി എന്ന പേര് തിരഞ്ഞെടുത്തപ്പോള്‍, ഗൗരി നിക്കാഹിനായി ‘ആയിഷ’യെന്ന പേര് തിരഞ്ഞെടുത്തു.
മുഷ്താഖ് ഷെയ്ഖിന്റെ ‘ഷാരൂഖ് ഖാന്’ എന്ന പുസ്തകത്തില്‍ കിംഗ് ഖാന് വിവാഹത്തിന് ജീതേന്ദര്‍ എന്ന പേര് തിരഞ്ഞെടുത്തത് നടന് ജീതേന്ദറുമായി ഷാരൂഖ് ഖാന് മുഖ സാദൃശ്യമുണ്ടെന്ന് മുത്തശ്ശി കരുതിയതിനാലാണ് എന്ന് വെളിപ്പെടുത്തുന്നു. കുടുംബപ്പേരും കുമാര്‍ എന്ന് കൂട്ടിച്ചേര്‍ത്തതും നടന് രാജേന്ദ്ര കുമാറില്‍ നിന്ന് കടമെടുത്തതാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ പേര് രാജേന്ദ്ര കുമാര്‍ തുള്ളി എന്നാണ്.
പരമ്പരാഗത വിവാഹങ്ങള്‍ കൂടാതെ, ഷാരൂഖും ഗൗരിയും രജിസറ്റര്‍ വിവാഹവും നടത്തിയിരുന്നു. അതേസമയം,ഷാരൂഖ് അടുത്തതായി അഭിനയിക്കുന്നത് ‘ജവാന്’ എന്ന ആക്ഷന്‍ ചിത്രത്തിലാണ്. ഇത് ഇതിനകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു. ഷാരൂഖിന്റെ ഭാര്യ ഗൗരിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഈ വര്‍ഷം സെപ്തംബര്‍ 7 ന് തിയേറ്ററുകളില്‍ എത്തും.ആറ്റ്ലി സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രത്തില്‍ നയന്‍താരയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: