ബെംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ സ്വകാര്യ കോളേജിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രതികളായ വിദ്യാര്‍ഥിനികള്‍ കോടതിയില്‍ കീഴടങ്ങി. പ്രതികളായ ഷബ്നാസ്, അല്‍ഫിയ, അലീമ എന്നിവരാണ് ഉഡുപ്പി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.
മൂന്നുപേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചു. മംഗളൂരു പോലീസ് സ്വമേധയ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് ദിവസം മുന്‍പായിരുന്നു മൂന്നുപേരെയും പ്രതി ചേര്‍ത്തത്. കോളേജിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സഹപാഠിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് മൊബൈല്‍ ഫോണിലൂടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നാണ് ബിജെപിയുടെ ആവശ്യം. സംഭവത്തില്‍ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹൈന്ദവ വിരുദ്ധമാണെന്നും ബിജെപി ആരോപിച്ചു. സംഭവത്തില്‍ ദേശീയ വനിത കമ്മീഷന് ഇടപെടുകയും കമ്മീഷന് അംഗം ഖുശ്ബു സുന്ദര്‍ കഴിഞ്ഞ ദിവസം ഉഡുപ്പിയില്‍ എത്തുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: