ആലപ്പുഴ: വിവാദങ്ങളില്‍പ്പെട്ട് ഉഴലുന്ന ആലപ്പുഴ ജില്ലയിലെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി അമ്പലപ്പുഴയില്‍ വന്‍ ഭൂമി കച്ചവട തട്ടിപ്പ് ആക്ഷേപം.
സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റിയുടെ സ്ഥലം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിറ്റത് ഒന്നരക്കോടി രൂപ നഷ്ടത്തില്‍. ദേശിയ പാത അതോറിറ്റി സെന്റിന് 13 ലക്ഷം രൂപ വിലയിട്ട ഭൂമിയാണ് വെറും മൂന്നു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ നിരക്കില്‍ വിറ്റത്. ജില്ലാ സെക്രട്ടേറിയറ്റംഗം എച്ച്. സലാം എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ഏരിയാ കമ്മിറ്റി യോഗത്തിന്റെ അനുമതിയോടെ പരസ്പര കൈമാറ്റ ആധാര പ്രകാരം നടന്ന കച്ചവടത്തില്‍ സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറി ഓമനക്കുട്ടന്, ഭൂമി വാങ്ങിയ ബിനു ജോസഫ് കരുമാടി എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്.
സിപിഎം ഭരിക്കുന്ന അമ്പലപ്പുഴ സര്‍വീസ് കോപ്പറേറ്റിവ് സൊസൈറ്റി (105)യ ുടെ ദേശീയ പാതയോരത്തെ ഭൂമിയാണ് ഒന്നരകോടി രൂപ നഷ്ടത്തില്‍ ബിനു ജോസഫ് പുതുവേല്‍ എന്ന വ്യക്തിക്ക് പരസ്പര കൈമാറ്റ ധാരണ പ്രകാരം മറിച്ച് നല്‍കിയത്. ദേശീയ പാതയോരത്ത് സൊസൈറ്റിക്ക് ഉണ്ടായിരുന്ന ആകെ ഭൂമി 15 സെന്റാണ്. ഇതില്‍ മൂന്നു സെന്റ് ഭൂമിയും പഴയ കെട്ടിടവും ദേശീയ പാത വികസനത്തിനായി അതോറിറ്റി 80,33 173 രൂപ നല്കി ഏറ്റെടുത്തിരുന്നു. അതായത് സെന്റ് ഒന്നിന് 13 ലക്ഷം രൂപയാണ് സൊസൈറ്റിക്ക് ലഭിച്ചത്.
തുടര്‍ന്നാണ് ബിനു ജോസഫ് പുതുവലുമായുള്ള ഭൂമി കച്ചവടം. സെന്റിന് 13 ലക്ഷം രൂപ വിലവരുന്ന ഭൂമി സെന്റിന് 3,20, 000 രൂപ’ നിരക്കിലാണ് ബിനുവിന് കൈമാറിയതെന്ന് ആധാരം വ്യക്തമാക്കുന്നു. ദേശീയ പാതയോരത്തെ 10 സെന്റ് ഭൂമി സൊസൈറ്റി വിറ്റത് വെറും 32 ലക്ഷം രൂപയ്ക്കാണെന്നതാണ് വിചിത്രം.
13 ലക്ഷം സെന്റിന് വിലവരുന്ന സ്വന്തം ഭൂമിക്ക് പകരം വാങ്ങിയതാകട്ടെ സെന്റിന് 4,02600 രൂപ വിലയുള്ള 15 സെന്റ് ഭൂമിയാണ്. കഴിഞ്ഞ ദിവസമാണ് എച്ച്. സലാം എംഎല്‍എയും, സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറിയും ഭാരവാഹികളായ ചേതനാ പാലിയേറ്റീവ് സൊസൈറ്റി നടത്തിപ്പിലെ ക്രമക്കേട് ഉണ്ടെന്ന വിവരം പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: