ചങ്ങനാശ്ശേരി: ആറന്മുള വള്ള സദ്യയും-അഞ്ചമ്പല ദര്‍ശനവും തീര്‍ത്ഥാടന ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി. ജൂലൈ 28 മുതല്‍ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍നിന്നും ബുക്കിങ് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് കെഎസ്ആര്‍ടിസി ഈ തീര്‍ത്ഥടന പാക്കേജ് ആരംഭിച്ചത്. ഒക്ടോബര്‍ 2വരെ യാണ് വള്ള സദ്യ നടക്കുന്നത്.
തൃക്കൊടിത്താനം, തിരുവാറന്മുള, തൃപ്പുലയൂര്, തൃചിറ്റാറ്റ്, തിരുവവണ്ടൂര്‍ എന്നീ മഹാ ക്ഷേത്രങ്ങളിലൂടെയാണ് ദര്‍ശനം. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡും, ക്ഷേത്രോപദേശക സമിതികളും സ്വീകരിച്ചു കഴിഞ്ഞു. പഞ്ച പാണ്ഡവ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ആറന്മുള വള്ള സദ്യ കഴിക്കാനെത്തുന്ന കെഎസ്ആര്‍ടിസി തീര്‍ത്ഥാടന സംഘങ്ങള്‍ക്ക് അഞ്ച് മഹാക്ഷേത്രേങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തിരുആറന്മുള പള്ളിയോട സേവാസംഘം ഓഫീസില്‍ ചേര്‍ന്ന ക്ഷേത്രോപദേശക സമതി പ്രസിസന്റുമാരുടേയും ദേവസ്വം ഉദ്യോഗസ്ഥരുടേയും പള്ളിയോട സേവാസംഘം ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആറന്മുള എസി ആര്. പ്രകാശിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ച പാണ്ഡവ ക്ഷേത്ര ഏകോപന സമതി ചെയര്മാന് ബി.രാധാകൃഷ്ണ മേനോന് അദ്ധ്യക്ഷനായി. പള്ളിയോട സേവാ സംഘം പ്രസിഡന്റ് രാജന് മൂലവീട്ടില്‍ യോഗം ഉദ്ഘാടനം ചെയ്തു.
പഞ്ച പാണ്ഡവ ക്ഷേത്രോപദേശക സമതി പ്രസിഡന്റുമാരായ മധുസൂദനന് നായര്‍ സോപാനം, വി.കെ. രാധാകൃഷ്ണന് തിരുവന്‍വണ്ടൂര്‍, കെ.ബി. സുധീര്‍ ആറന്മുള, ഹരിദാസ് പുലിയൂര്, കെഎസ്ആര്‍ടിസി ടൂറിസം കോഡിനേറ്റര്‍മാരായ സന്തോഷ് കുമാര്‍, അനീഷ്.ആര്, പള്ളിയോട സേവാ സംഘം സെക്രട്ടറി പാര്‍ത്ഥസാരഥി പിള്ള, വി.കെ. ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: