തൃശൂര്‍: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ തൃശൂര്‍ യൂണിറ്റ് കുഴൂര്‍ പഞ്ചായത്തുമായി സഹകരിച്ച് പാറപ്പുറം ജയകേരള ഹാളില്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ സംയോജിത ബോധവല്‍ക്കരണ പരിപാടിയും ആസാദി കാ അമൃത് മഹോത്സവ് പ്രദര്‍ശനവും സമാപിച്ചു.
ജില്ലാ വിമുക്തി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പ്രത്യേക ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. കേരള പോലീസ് സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ സൈബര്‍ സുരക്ഷാ ക്ലാസും നടന്നു. സോങ്ങ് ആന്‍ഡ് ഡ്രാമ ഡിവിഷന് കലാകാരന്മാരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. ബോധവല്‍ക്കരണ പരിപാടിയില്‍ വിവിധ സംസ്ഥാന, കേന്ദ്ര വകുപ്പുകള്‍ പങ്കെടുത്തു. നാഷണല്‍ ആയുഷ് മിഷന് ഭാരതീയ ചികിത്സ വകുപ്പ് വഴി സൗജന്യ ആയുര്‍വേദ, ഹോമിയോ ക്യാമ്പും മരുന്ന് വിതരണവും നടത്തി. വിവിധ സര്‍ക്കാര്‍ പദ്ധതികളെ പരിചയപ്പെടുത്തുന്ന ക്ലാസുകള്‍ക്ക് വിദഗ്ധര്‍ നേതൃത്വം നല്കി. വീഡിയോ പ്രദര്‍ശനവും നടന്നു. ആധാര്‍ സേവനങ്ങള്‍ നിരവധി പേര് പ്രയോജനപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: