ആലത്തൂര്‍: താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു. 20 തസ്തിക ഉണ്ടെങ്കിലും 13 പേരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. അനസ്തെറ്റിസ്റ്റ് ഇല്ലാത്തതു മൂലം ശസ്ത്രക്രിയകളും മുടങ്ങി. ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ 10 പേരുണ്ട്. ഇതില്‍ ഏഴുപേരാണ് ഇപ്പോഴുള്ളത്. ഇതില്‍ ഫിസിഷ്യനാണ് ഇപ്പോള്‍ സൂപ്രണ്ടിന്റെ ചാര്‍ജ് വഹിക്കുന്നത്. ഒരാള്‍ അവധിയിലാണ്. മറ്റൊന്ന് ഒഴിഞ്ഞുകിടക്കുന്നു.
കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാര്‍ എട്ടുപേരുണ്ടെങ്കിലും നാലുപേരുടെ സേവനമാണ് ഇപ്പോള്‍ ലഭിക്കുന്നത്. നാലുപേര്‍ ഇവിടെ ജോയിന്‍ ചെയ്ത് അവധിയിലാണ്. ജൂണില്‍ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായി ആശുപത്രിയില്‍ നിന്നു സ്ഥലം മാറിപ്പോയ അനസ്തെറ്റിസ്റ്റിനു പകരം പുതിയ ആളെ നിയമിച്ചിട്ടുമില്ല. ഇതുമൂലം പ്രസവ വാര്‍ഡിലെ സര്‍ജറികള്‍ മുടങ്ങിയിരിക്കുകയാണ്. കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ഡെന്റല്‍ സര്‍ജനും ശിശുരോഗ വിദഗ്ധനും ഉണ്ട്. മഴക്കാലമായതിനാല്‍ രോഗികളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.
കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാരുടെ കുറവ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. നാലുപേരുടെ തസ്തികയാണ് ഒഴിഞ്ഞു കിടക്കുന്നത്. മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് അത്യാഹിതവിഭാഗത്തില്‍ സേവനം അനുഷ്ഠിക്കുന്നത്. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ളവ വ്യാപകമാകുന്ന സാഹചര്യത്തില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാരുള്‍പ്പെടെ യുള്ളവരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നതു രോഗികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: