തൃശൂര്‍ : ആദിവാസി യുവതിയെ കെഎസ്ഇബി ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീത (40) ആണ് മരിച്ചത്. മരണം കൊലപാതകമാണെന്നും സംശയം ഉയരുന്നുണ്ട്. വ്യാഴാഴ്ച രാവിലെയാണ് യുവതിയെ ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
യുവതിയുടേത് കൊലപാതകമാണെന്നാണ് പ്രാഥമിക നിയമനം. സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സുരേഷിനായി തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ കാട് കയറിയിട്ടുണ്ടാവുമെന്നാണ് പോലീസിന്റെ നിഗമനം.
ഗീതയുടെ കഴുത്തിലാണ് പരിക്കുകളുണ്ടായത്. അതിനാല്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. വിശദമായ പരിശോധനയ്ക്ക് ശേഷം മൃതദേഹം വിട്ടു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: