കൊല്‍ക്കത്ത: അഴിമതിയില്‍ കൂപ്പുകുത്തിയ ബംഗാളിനെ രക്ഷിക്കാന്‍ ഇനി ദൈവത്തിനേ കഴിയൂ എന്ന് സുപ്രീംകോടതി ജസ്റ്റിസ് ദീപാങ്കര്‍ ദത്ത. ഒന്നിന് പിറകെ ഒന്നായി അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവരികയാണ്. രാഷ്ട്രീയം ഇടപെടാത്ത ഏതെങ്കിലും നിയമനം അവിടെയുണ്ടോ? ജസ്റ്റിസ് ചോദിച്ചു. പതിനൊന്ന്-പന്ത്രണ്ടാം ക്ലാസ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസ് സുപ്രീം കോടതി ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ രൂക്ഷമായ പരാമര്‍ശം.
നിയമന അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഉയരുന്നത്. സ്കൂള്‍ സര്‍വീസ് കമ്മീഷന്, പ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡ്, കോളജ് സര്‍വീസ് കമ്മീഷന് എന്നിവയെക്കുറിച്ചെല്ലാം കൊല്‍ക്കത്ത ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ കേസ് നടക്കുകയാണ്. ഓരോ കേസിലും ഓരോ ദിവസവും പുതിയ പുതിയ അഴിമതികളാണ് പുറത്തുവരുന്നത്, ദീപാങ്കര്‍ ദത്ത ചൂണ്ടിക്കാട്ടി.
എന്താണ് സംസ്ഥാനത്ത് സംഭവിക്കുന്നതെന്ന് ജസ്റ്റിസ് അനിരുദ്ധ് ബസു, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ചോദിച്ചു. തികച്ചും രാഷ്ട്രീയമാണ് നിയമനങ്ങള്‍ക്ക് പിന്നില്‍. അങ്ങനെയല്ലാത്ത എന്തെങ്കിലും അവിടെ നടക്കുന്നുണ്ടോ? ജസ്റ്റിസ് ചോദിച്ചു. അതേസമയം കേസ് നിയമനവുമായി ബന്ധപ്പെട്ടല്ലെന്നും എസ്എസ്സി അധ്യാപക നിയമനത്തിലെ ഒഎംആര്‍ ഷീറ്റില്‍ വന്ന ആശയക്കുഴപ്പത്തെക്കുറിച്ചാണെന്നുമുള്ള സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതിയെ ക്ഷോഭിപ്പിച്ചു. ഗ്രൂപ്പ്-സി, ഗ്രൂപ്പ്-ഡി തസ്തികകളിലെ നിയമനങ്ങളെല്ലാം. രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യായ റദ്ദാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതല്ലേ എന്ന് കോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: