ബാര്‍ബഡോസ് : ഇന്ത്യ -വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കക.
മലയാളിയായ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് കളിക്കുമെന്ന് സൂചനയുണ്ട്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുളളത്. ആദ്യ രണ്ട് മത്സരങ്ങള്‍ കെന്‍സിംഗ്ടണ്‍ ഓവലിലാണ്. ട്രിനിഡാഡിലാണ് മൂന്നാം മത്സരം.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. വിരാട് കോഹ്ലി മൂന്നാതായി ക്രീസിലെത്തും. സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും തുടര്‍ന്ന് ക്രീസിലെത്തും. സഞ്ജുവോ പകരം ഇഷാന് കിഷനോ ടീമിലെത്താനാണ് സാധ്യത.
ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്കട്ട് അല്ലെങ്കില്‍ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹാല്‍ എന്നിവരാകും മറ്റ് താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: