കുമരകം: ആഗസ്റ്റ് 12ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി മത്സര വള്ളംകളിയില്‍ കുമരകത്ത് നിന്നും അഞ്ച് പ്രമുഖ ചുണ്ടന് വള്ളങ്ങള്‍ പങ്കെടുക്കും. ഞായറാഴ്ച മുത്തേരിമട ആറ്റില്‍ ചൂണ്ടന് വള്ളങ്ങള്‍ പരിശീലനം ആരംഭിച്ചതോടെ കുമരകത്ത് വള്ളം കളിയുടെ ആവേശം തിരതല്ലുകയാണ്. ഇത്ര ഏറെ ചുണ്ടന് വള്ളങ്ങള്‍ കുമരകത്ത് നിന്ന് പുന്നമടയില്‍ നെഹ്രു ട്രോഫിയില്‍ പങ്കെടുക്കുന്നത് ഇതാദ്യമായാണ്.
ഇനിയുള്ള മൂന്നാഴ്ചക്കാലം കുമരകത്ത് നടക്കുക വള്ളം കളിയെക്കുറിച്ചുളള ചര്‍ച്ചകളും വാതുവെയ്പ്പും മാത്രം, 2016ന് ശേഷം കുമരകത്തു നിന്നും പ്രമുഖ ക്ലബ്ബുകള്‍ പല ജലരാജാക്കന്മാരിലും പുന്നമടയിലെത്തിയെങ്കിലും നെഹ്രു ട്രോഫി കുമരകത്ത് എത്തിക്കാനായില്ല. കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബ് കാരിച്ചാല്‍ ചുണ്ടനില്‍ തുഴയെറിഞ്ഞാണ് അവസാനമായി നെഹ്രു ട്രോഫി കുമരകത്ത് എത്തിച്ചത്. ഇക്കുറി എന്‍സിഡിസി ബോട്ട് ക്ലബ്ബ് നിരണം ചുണ്ടനിലും കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് ചമ്പക്കുളം ചുണ്ടനിലും മത്സരിക്കുമ്പോള്‍ വേമ്പനാട് ബോട്ട് ക്ലബ്ബ് ചെറുതന ചുണ്ടനിലാണ് മാറ്റുരക്കുക. പായിപ്പാട് ചുണ്ടനിലേറി കുമരകത്തെ പ്രഥമ ബോട്ട് ക്ലബ്ബായ കുമരകം ബോട്ട് ക്ലബ്ബും ആനാരി ചുണ്ടനില്‍ സമുദ്ര ബോട്ട് ക്ലബ്ബും നെഹ്രു ട്രോഫിക്കായി മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: