പൊന്‍കുന്നം: ദേശീയ പാതയില്‍ പൊന്‍കുന്നം ശാന്തി ആശുപത്രിയ്ക്ക് സമീപം മരത്തിന്റെ വലിയ ശിഖരം റോഡിലേയ്ക്കും വെയിറ്റിംഗ് ഷെഡ്ഡിനു മുകളിലേയ്ക്കും വീണു. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ വെയിറ്റിംഗ് ഷെഡില്‍ നില്‍ക്കുമ്പോഴാണ് അപകടം നടന്നത്. ഒടിഞ്ഞ് വീണ ശിഖരം വൈദ്യുതി ലൈനില്‍ തട്ടിയ ശേഷം വെയിറ്റിംഗ് ഷെഡിന് മുകളിലേയ്ക്കും, റോഡിലേയ്ക്കും വീഴുകയായിരുന്നു. വന്‍ അപകടമാണ് ഒഴിവായത്.
ശിഖരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതവും തടസ്സപ്പെട്ടു. വെയിറ്റിംഗ് ഷെഡ്ഡിന്റെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. സമീപത്തെ ഓട്ടോ സ്റ്റാന്‍ന്റിലെ ഡ്രൈവര്‍മാരും കെഎസ്ഇബി ജീവനക്കാരും, അഗ്നി രക്ഷസേനയും ചേര്‍ന്ന് ഒടിഞ്ഞ് വീണ ശിഖരം വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. ഈ പ്രദേശത്ത് ഉള്‍പ്പെടെ ദേശീയപാതയില്‍ പലയിടത്തും അപകടകരമായ രീതിയില്‍ ധാരാളം വന്‍ മരങ്ങളാണ് ദേശീയപാതയിലേക്ക് ചാഞ്ഞ് നില്‍ക്കുന്നത്.
കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ആളുകളുടെ ജീവന് തന്നെ ഭീഷണിയാകുന്ന ഇത്തരം മരങ്ങള്‍ വെട്ടിമാറ്റാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: