മങ്കൊമ്പ്: നെല്ലുവില നല്കുന്നതില് അന്തിമ തീരുമാനം ഉണ്ടാകാത്തത് കുട്ടനാട്ടിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കി. സംഭരിച്ച നെല്ലിന്റെ വില കൊടുത്തു തീര്‍ക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 400 കോടി രൂപയുടെ വായ്പ കൂടി അനുവദിച്ചെന്നു പ്രഖ്യാപിച്ച് മാസം ഒന്നു കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് പണം നല്‍കിയിട്ടില്ല. കണ്‍സോര്‍ഷ്യത്തില്‍ നിന്നും 400 കോടി രൂപ ലഭിക്കാന്‍ സാധ്യതയില്ല എന്ന വാര്‍ത്ത വന്നതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.
രണ്ടാം കൃഷി ചെയ്ത കര്‍ഷകരില്‍ പലരുടെയും കൃഷി വെള്ളപ്പൊക്കത്തില്‍ നശിച്ചിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. നെല്ല് സംഭരിച്ച് നാല് മാസം കഴിഞ്ഞവര്‍ക്കു വരെ വില ലഭിക്കാനുണ്ട്. 700 കോടി രൂപ കണ്സോഷ്യത്തില്നിന്നും വായ്പ എടുത്ത് ജില്ലയില്‍ മേയ് 15 വരെ സംഭരിച്ച നെല്ലിന്റെ വില നല്കി എന്നാണ് പറയുന്നത്. എന്നാല്‍ മാര്‍ച്ചില്‍ നെല്ലു കൊടുത്ത ഒട്ടേറെപ്പേര്‍ക്ക് ഇനിയും വില ലഭിക്കാനുണ്ട്. കുറച്ചു കര്‍ഷകരുടെ നെല്ല് മേയ് 15 മുന്‍പ് സംഭരിച്ചെങ്കിലും പിആര്‍എസ് എഴുതി പ്രോസസിങ് നടത്തി വന്നപ്പോള്‍ അവരുടെ നെല്ലു സംഭരിച്ചതിന്റെ തീയതി 15 ന് ശേഷം വന്നതാണ് പണം ലഭിക്കാതിരിക്കാന്‍ കാരണമെന്നും സപ്ലൈകോ അധികൃതര്‍ പറയുന്നു. ജില്ലയില്‍ പുഞ്ചക്കൃഷിയുടെ നെല്ലു സംഭരണം പൂര്‍ത്തിയായിട്ട് ഒരുമാസം പിന്നിട്ടു. ജില്ലയില്‍ 28728.93 ഹെക്ടറിലാണ് പുഞ്ചക്കൃഷി ചെയ്തിരുന്നത്. സംഭരിച്ചത് 125450 മെട്രിക് ടണ്‍ നെല്ല്. 31045 കര്‍ഷകരില്‍ നിന്നാണ് 354.8 കോടി രൂപയുടെ നെല്ല് സംഭരിച്ചത്.
സപ്ലൈകോ നേരിട്ട് 22.5 കോടി രൂപ ആദ്യം കൊടുത്തു പിന്നീട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 700 കോടി രൂപ അനുവദിച്ച സമയത്ത് മേയ് 15 വരെ സംഭരിച്ച നെല്ലിന്റെ വിലയായ 206 കോടി രൂപ പിആര്‍എസ് വായ്പ വഴി കൊടുത്തിരുന്നു. ഇനി കൊടുക്കാനുള്ളത് മേയ് 16 മുതല്‍ സംഭരിച്ച നെല്ലിന്റെ വിലയായ 127 കോടിയോളം രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: