ലഖ്നോ: ജൂലായ് 22നാണ് 30കാരി സോനം കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴെ വീണ് മരിച്ചത്. മരിയ്ക്കുമ്പോള്‍ സോനം വിവാഹം കഴിക്കാതെ തന്നെ മൊഹ്സീന് എന്ന യുവാവുമൊത്ത് ജീവിക്കുകയായിരുന്നു.
തന്റെ പേര് രാഹുല്‍ എന്നാണെന്ന് പരിചയപ്പെടുത്തിയാണ് മൊഹ്സീന് സോനം ശര്‍മ്മയെ വശീകരിച്ചത്. ഏകദേശം രണ്ടു വര്‍ഷമായി ഇരുവരും സ്നേഹത്തിലായിരുന്നു. ഉത്തര്‍പ്രദേശിലെ ഹപൂറിലാണ് സംഭവം.
സോനത്തിന്റെ മരണത്തോടെ ഹപൂര്‍ പൊലീസെത്തി സോനത്തിന്റെ മൃതദേഹം പോസ്റ്റ് മോട്ടര്ത്തിനയച്ചു. സോനത്തിന്റെ സഹോദരന് പ്രത്യേകം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 328,323 വകുപ്പുകള്‍ പ്രകാരവും പൊലീസ് കേസെടുത്തു. പിന്നീട് ഹപൂര്‍ പൊലീസ് മൊഹ്സീനെ അറസ്റ്റഅ ചെയ്തു.
ആദ്യഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞ സോനം നഴ്സായി ജോലി ചെയ്യുകയായിരുന്നു. അവിടെ വെച്ചാണ് മൊഹ്സീനെ കാണുന്നത്. മൊഹ്സീനും വിവാഹിതനായിരുന്നു. രണ്ടുകുട്ടികളുടെ അച്ഛനുമായിരുന്നു. ആഴ്ചയില്‍ ഒരിയ്ക്കല്‍ ഇയാള്‍ ഭാര്യയെയും കുട്ടികളെയും കാണാന്‍ പോകുമായിരുന്നു. ഇതെല്ലാം അയാള്‍ മറച്ചുവെച്ചിരുന്നു. സോനത്തിന് മുന്‍പും മൊഹ്സീന് ഒട്ടേറെ സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി പറയുന്നു. മൊഹ്സീന് തന്നെ രാഹുല്‍ എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നതെന്ന് സോനം കപൂറിന്റെ സഹോദരി പറയുന്നു. സോനത്തെ നിരന്തരം ദേഹോപദ്രവും ഏല്പിച്ചിരുന്നതായും പറയുന്നു.
“സഹോദരി നാല് വര്‍ഷമായി അകന്നുകഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ആ ഫോണില്‍ നിന്നും വിളിവന്നു. പ്രിയങ്ക എന്ന ഒരു പെണ്‍കുട്ടിയാണ് ഫോണില്‍ സംസാരിച്ചത്. സോനം കെട്ടിടത്തില്‍ നിന്നും വീണ് ആശുപത്രിയിലാണെന്ന് പറഞ്ഞു. വാസ്തവത്തില്‍ മൊഹ്സീന് സോനത്തെ തള്ളിയിട്ടതാണ്.” – സോനത്തിന്റെ സഹോദരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: