റിയാദ് : ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ് അല്‍ ഹിലാല്‍. എംബപ്പെയ്ക്ക് വേണ്ടി 300ദശലക്ഷം യൂറോ ട്രാന്‍സ്ഫര്‍ ഫീ ഉള്ള ബിഡ് ആണ് പി എസ് ജിക്ക് മുന്നില്‍ ഔദ്യോഗികമായി സമര്‍പ്പിച്ചത്.
ഇപ്പോള്‍ പി എസ് ജിയുടെ താരമാണ് എംബാപ്പെ. എംബപ്പെക്ക് റയല്‍ മാഡ്രിനോടാണ് താല്പര്യം എന്നാണ് പി എസ് ജി അധികൃതര്‍ കരുതുന്നത്. റയല്‍ താമസിയാതെ ബിഡ് സമര്‍പ്പിക്കും എന്ന പ്രതീക്ഷിയിലാണ് പി എസ് ജി.
റയല്‍ അല്ലാതെ വേറെ ഒരു ക്ലബും എംബപ്പെയുടെ മനസില്‍ ഇല്ലെന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.എന്നാല്‍ റയല്‍ മാഡ്രിഡ് ഇതുവരെ പി എസ് ജിയുമായി ചര്‍ച്ച നടത്തിയിട്ടില്ല.
എംബപ്പെയെ പ്രീസീസണ് സ്ക്വാഡില്‍ നിന്ന് പുറത്താക്കിയ പി എസ് ജി ,താരം കരാര്‍ പുതുക്കാതെ ഇനി ക്ലബിന് വേണ്ടി കളത്തിലിറക്കില്ലെന്ന നിലപാടിലാണ് . കരാര്‍ പുതുക്കാന്‍ എംബാപ്പെയും താത്പര്യപ്പെടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: