ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓഗസ്റ്റ് 28 മുതല്‍ 29 വരെ തമിഴ്‌നാട്ടിലെ രാമേശ്വരത്തും തെലങ്കാനയിലും രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തും. ഓഗസ്റ്റ് 28ന് തമിഴ്‌നാട്ടിലെ രാമേശ്വരം സന്ദര്‍ശിക്കുന്ന ആഭ്യന്തരമന്ത്രി അവിടെ രാമേശ്വരം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുകയും തുടര്‍ന്ന് ബിജെപിയുടെ പരിവര്‍ത്തന്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുകയും ചെയ്യും.
ഈ വര്‍ഷം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അമിത് ഷാ ഓഗസ്റ്റ് 29ന് തെലങ്കാന സന്ദര്‍ശിക്കും. ഹൈദരാബാദില്‍ അദ്ദേഹം തെലങ്കാന ബിജെപി യൂണിറ്റ് കോര്‍ കമ്മിറ്റി യോഗം നടത്തും. സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളും അദ്ദേഹം അവലോകനവും ചെയ്യും. കൂടാതെ, കേന്ദ്ര ആഭ്യന്തരമന്ത്രി എല്ലാ മോര്‍ച്ചകളുമായും പാര്‍ട്ടി നേതാക്കളുമായും ഭാരവാഹികളുമായും സംഘടനാ യോഗം നടത്തും. ഒരു ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ 12 മുതിര്‍ന്ന പ്രധാന പാര്‍ട്ടി നേതാക്കളെ ഓരോരുത്തരെയായി കാണുകയും ചെയ്യും.
ബിജെപി കേന്ദ്ര നേതൃത്ത്വം തെലങ്കാന ഘടകത്തില്‍ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ആദ്യമായാണ് അമിത് ഷാ തെലങ്കാന സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിജെപി തെലങ്കാന മുന്‍ മുഖ്യമന്ത്രി സഞ്ജയ് ബന്ദി കൂടിക്കാഴ്ച നടത്തിയിരുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ പാര്‍ട്ടി വിജയിക്കണമെന്ന് അമിത് ഷാ എന്നോട് ആവശ്യപ്പെട്ടതിനാല്‍ തെലങ്കാനയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും അദേഹം പറഞ്ഞു.
ബന്ദി സഞ്ജയ്‌ക്ക് പകരം തെലങ്കാന ബിജെപി അധ്യക്ഷനായി കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡിയെ നേരത്തെ നിയമിച്ചിരുന്നു. ഹുസുറാബാദില്‍ നിന്നുള്ള എംഎല്‍എയായ എടേല രാജേന്ദറിനെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാനാക്കിയതാണ് മറ്റൊരു പ്രധാന മാറ്റം. ഇത് നാലാം തവണയാണ് പാര്‍ട്ടി സംസ്ഥാന ബിജെപി ഘടകത്തിന്റെ ചുമതല കിഷന്‍ റെഡ്ഡിക്ക് കൈമാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: