നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം.ഗര്‍ഭിണിയടക്കം നിരവധി പേര്‍ക്ക് പരിക്ക്. ഉച്ചയോടെയാണ് സംഭവം.
കാരക്കോണം എള്ളുവിള സ്വദേശിനി ഗ്രീഷ്മ (24)യാണ് പ്രസവാനന്തര ചികിത്സയ്ക്ക് വേണ്ടി കുന്നത്തുകാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സില്‍ തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിലേക്ക് യാത്ര തിരിച്ചത്. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്ത് വച്ച് തമിഴ്നാട് മണ്ടേമാര്ക്കറ്റ് സ്വദേശികള്‍ സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ഗ്രീഷ്മയെ കൂടാതെ ബിനു, ക്രിസ്റ്റല്‍ മോസസ്, മിനി, ഹെലന് ജോയ്, വിജിന്, ജോസഫ്, ജയചന്ദ്രന്, ബിനുകുമാര്‍, സജീവ് എന്നിവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേഷിപ്പിച്ചു. ചാറ്റല്‍ മഴ കാരണമാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: