ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ മാള്‍ റോഡില്‍ ഒരു ഭക്ഷണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് ചോര്‍ച്ചയാണ് പൊട്ടിത്തെറിയ്ക്ക് കാരണമെന്ന് ഹിമാചല്‍ പൊലീസ് പറയുന്നു.
ഹിമാചലി റസോയ് റസ്റ്റോറന്റില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സ്ഫോടനം നടന്നത്. നഗരഹൃദയമധ്യത്തിലെ ഹോട്ടലിലായിരുന്നു സ്ഫോടനം.
എന്നാല്‍ സ്ഫോടനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ദേശീയ സുരക്ഷ ഗാര്‍ഡിന്റെ (എന്‍എസ് ജി ) നാഷണല്‍ ബോംബ് ഡാറ്റ സെന്റര്‍ എത്തി. പൊട്ടിത്തെറിയുടെ തീവ്രത പരിശോധിക്കാനാണ് ഇവര്‍ എത്തിയത്. സ്ഫോടനത്തിന് പിന്നില്‍ എന്തെങ്കിലും സ്ഫോടകവസ്തുക്കള്‍ ഉണ്ടോ എന്ന് അറിയുകയാണ് ലക്ഷ്യം. പൊലീസ് റിപ്പോര്‍ട്ടിംഗ് റൂമിനടത്തുള്ള ഹോട്ടലിലാണ് സ്ഫോടനം നടന്നത് എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.
ഗ്യാസ് ലീക്കായതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക അന്വേഷണവും ഫോറന്‍സിക് പരിശോധനയും ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: