ശ്രീകൃഷ്ണപുരം: കരിമ്പുഴ തോട്ടര ഹയര്‍ സെക്കന്ററി സ്കൂള്‍ ക്യാന്റീനിലേക്ക് കൊണ്ടുവന്ന ഭക്ഷണം പഴകിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇടപ്പെട്ട് ഭക്ഷണം എത്തിച്ച സ്ഥാപനം അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്കി. സ്വകാര്യ വ്യക്തിക്കായിരുന്നു കാന്റീന് നടത്തിപ്പ് ചുമതല. സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കാന്റീനില്‍ നിന്ന് കഴിക്കാനായി പുറത്തുനിന്നെത്തിച്ച ബിരിയാണിയാണ് പഴകിയതായി കണ്ടെത്തിയത്.
ഭക്ഷണം കൊണ്ടുവന്ന സ്ഥാപനത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ ഭക്ഷണം പഴകിയതെന്ന് കണ്ടെത്തിയതിനാല്‍ കട അടച്ചുപൂട്ടാനും രേഖകള്‍ ഹാജരാക്കാനും അവശ്യപ്പെട്ടതായും വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ ഭക്ഷ്യ വിഷബാധയോ മറ്റു സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ബിജെപി പരാതി നല്കി
ക്യാന്റീനില്‍ പഴകിയ ഭക്ഷണം നല്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കരിമ്പുഴ മേഖല കമ്മിറ്റി സ്കൂള്‍ മാനേജര്‍, ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്കി. മേഖല കമ്മിറ്റി പ്രസിഡന്റ് കെ. പ്രേംകുമാര്‍, കെ.പി. അരുണ്‍, രാജീവ് പി.കെ, ചന്ദ്രന് കൂടംതൊടി, പി.പദ്മകുമാര്‍, സി. ഗോപാലകൃഷ്ണന്, ഗോവിന്ദകുമാര്‍ പൊറ്റവീട്ടില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: