ചെര്‍പ്പുളശ്ശേരി: കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ കഞ്ചാവ്, കൊക്കെയ്ന്‍ ലഹരി ഉപയോഗിക്കുന്ന 13 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 18നും 30നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് 13 പേരും. ഇവരില്‍ നിന്നും സ്വയം ഉപയോഗിക്കുന്നതിനുവേണ്ടി കരുതിയിരുന്ന കഞ്ചാവ് ബീഡികള്‍ രണ്ട് ഗ്രാമില്‍ താഴെയുള്ള അളവില്‍ കൊക്കെയ്ന്‍ എന്നിവ കണ്ടെടുത്തു.
ചെര്‍പ്പുളശ്ശേരി നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെ വിതരണം നടത്തുന്നത്. വിതരണക്കാര്‍ ഫോണ്‍ ഉപയോഗിക്കാതെ നേരിട്ടെത്തിച്ച് മറ്റ് സുഹൃത്തുക്കള്‍ വഴിയാണ് ഇവ പലരുടെയും കൈവശമെത്തുന്നത്. സ്കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ സഹായത്താലാണ് ഇവ പതിവായി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ പോലീസിനു സാധിച്ചത്.
ജില്ലാ പോലീസ് മേധാവി എസ്. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി: ആര്. മനോജ് കുമാര്‍, എസ്എച്ച്ഒ: ടി. ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: