തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദ്ദിച്ച പെണ്‍കുട്ടിയെക്കൊണ്ട് തന്നെ വൃത്തിയാക്കിയ സംഭവത്തില്‍ ഡ്രൈവറെ ജോലിയില്‍ നിന്നും നീക്കി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ എംപാനല്‍ ഡ്രൈവര്‍ എസ്.എന്‍.ഷിജിയെയാണ് സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്തിയത്.
വ്യാഴാഴ്ച നെയ്യാറ്റിന്‍കരയില്‍ നിന്ന് വെള്ളറടയിലേക്ക് സര്‍വീസ് നടത്തിയ ബസിലായിരുന്നു സംഭവം. മറ്റൊരു കെഎസ്ആര്‍ടിസി ഡ്രൈവറുടെ മക്കളായ പെണ്‍കുട്ടികള്‍ക്കാണ് ദുരനുഭവമുണ്ടായത്. പല്ലിന്റെ ചികിത്സയ്‌ക്കായി നെയ്യാറ്റിന്‍കര ആശുപത്രിയില്‍പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടി ബസില്‍ ഛര്‍ദ്ദിക്കുകയായിരുന്നു. സഹോദരിയും ഒപ്പമുണ്ടായിരുന്നു. സ്റ്റോപ്പെത്തി ഇവര്‍ ബസില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ തടയുകയും പെണ്‍കുട്ടിയോടും സഹോദരിയോടും കഴുകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഡിപ്പോയിലെ വാഷ്‌ബേസിനില്‍ നിന്നും കപ്പില്‍ വെള്ളമെടുത്ത് ഇരുവരും ബസ് കഴുകി വൃത്തിയാക്കിയ ശേഷമാണ് പെണ്‍കുട്ടികള്‍ക്ക് പോകാന്‍ അനുമതി നല്‍കിയത്. ഇത് കെഎസ്ആര്‍ടിസിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഛര്‍ദിച്ച പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവ,ം ശസ്ത്രക്രിയ ആയിരുന്നു. വിശ്രമത്തിലാണ് നിലവില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: