ആലപ്പുഴ: മണിപ്പൂരില്‍ മതതീവ്രവാദികള്‍ സ്ത്രീകളെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് ഭാരതമാതാവിനെ അപമാനിച്ച് എസ്എഫ്‌ഐ. മതഭീകരവാദികളുടെ കയ്യടി ലഭിക്കാനെന്ന് വിമര്‍ശനം. ആലപ്പുഴ എസ്ഡി കോളേജിന് മുന്നിലാണ് ഭാരതാംബയെ വികലമായി ചിത്രീകരിച്ച ബാനര്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മറ്റി സ്ഥാപിച്ചത്.ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ കോളേജ് അധികൃതര്‍ എസ്എഫ്‌ഐയുടെ ഗുണ്ടായിസം ഭയന്ന് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ഒരു ജനത റേപ്പ് ചെയ്യുകയാണ്. റേപ്പ് അതിന്റെ സാസ്‌ക്കാരിക ചിഹ്നമാണെന്നും രേഖപ്പെടുത്തിയ ബാനറിലാണ് ഭാരതമാതാവിനെ അധിക്ഷേപിച്ചിരിക്കുന്നത്. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ചതിനെ തുടര്‍ന്ന് ക്യാമ്പസ്ഫ്രണ്ടുകാരില്‍ നല്ല ശതമാനവും ഇപ്പോള്‍ എസ്എഫ്‌ഐയിലാണ് പ്രവര്‍ത്തിക്കുന്നത്. അവരെ സന്തോഷിപ്പിക്കാനും, ഇത്തരക്കാരെ കൂടുതലായി സംഘടനയിലേക്ക് ആകര്‍ഷിക്കാനുമാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്.
ഇതിന് മുന്‍പും എസ്എഫ്‌ഐ ഭാരതമാതാവിനെയും ദേശീയ ചിഹ്നങ്ങളെയും അധിക്ഷേപിച്ചിട്ടുണ്ട്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണമെന്ന നിലപാടിനെതിരെ നടത്തിയ പ്രചരണത്തിലും ഇത്തരത്തില്‍ അപമാനിക്കുന്ന ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഹിന്ദുദേവീദേവന്‍മാരെ നിരന്തരം അധിക്ഷേപിക്കുന്ന ചിത്രങ്ങളും എസ്എഫ്‌ഐ പ്രചരിപ്പിക്കുന്നത് പതിവാണ്. മാത്യ രാജ്യത്തെ അമ്മയായി കാണുന്ന ആദര്‍ശത്തെയാണ് ഇവിടെ വികലമായി ചിത്രീകരിച്ചത്.
എസ്എഫ്‌ഐക്കെതിരെ നിന്നപ്പോള്‍ അടിവയറ്റില്‍ ചവിട്ടി ബലാല്‍ത്സംഗം ചെയ്ത് തന്ത ഇല്ലാത്ത കുഞ്ഞിനെ ജനിപ്പിക്കും എന്ന് കമ്മ്യുണിസ്റ്റ്കാരിയായ പെണ്‍കുട്ടിയോട് എസ്എഫ്‌ഐ നേതാവ് ആക്രോശിച്ചപ്പോഴും, തിരുവനന്തപുരത്ത് ബലാല്‍സംഗത്തിനു ഇരയായ സ്ത്രീ വിവസ്ത്രയായി റോഡിലൂടെ ഇറങ്ങി ഓടേണ്ടി വന്നപ്പോഴും, വാളയാറില്‍ കുഞ്ഞുങ്ങളെ കൊന്നു കെട്ടിതൂക്കിയപ്പോഴും മൗനം പാലിച്ചവരാണ് ഇപ്പോള്‍ മതതീവ്രവാദികളെ സംരക്ഷിക്കാന്‍ ഭാരതമാതാവിനെ പോലും അപമാനിച്ച് രംഗത്ത് വന്നത്.
കായംകുളത്ത് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയും, മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗവും ചേര്‍ന്ന് വ്യാജ ബീകോം സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിലും, തിരുവന്തപുരത്ത് കോളേജ് പ്രിന്‍സിപ്പലിന്റെ സഹായത്തോടെ എസ്എഫഐ നേതാവ് ആള്‍മാറാട്ടം നടത്തിയതിലും മുഖം നഷ്ടപ്പെട്ട എസ്എഫ്‌ഐ, ഇപ്പോള്‍ നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. കോളേജ് അധികൃതരും ഇതിന് ഒത്താശ ചെയ്യുകയാണെന്നാണ് വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: