തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനം ഇന്ന്. 3 മണിക്ക് സാംസ്കാരിക മന്ത്രിയാണ് പ്രഖ്യാപനം നടത്തുക. മികച്ച നടന്, നടി, സിനിമ അടക്കമുള്ള വിഭാഗങ്ങളിലേക്ക് ശക്തമായ മത്സരമാണ് നടക്കുന്നത്. പ്രമുഖ ബംഗാളി ചലച്ചിത്രപ്രവര്ത്തകന് ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക് , ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മമ്മൂട്ടി, ന്നാ താന്‍ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ മികവാര്‍ന്ന അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനും, മലയന്‍കൂഞ്ഞിലൂടെ ഫഹദ് ഫാസിലും, വഴക്ക് അദൃശ്യ ജാലകങ്ങള്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ടോവിനോയും ശക്തമായ മത്സരരംഗത്തുണ്ട്. അലന്‍സിയറിന് അപ്പനിലെ പ്രകടനവും ജൂറി പരിഗണിക്കുന്നുണ്ട്.
ജയജയജയ ജയഹേ സിനിമയിലെ പ്രകടനത്തിന് ദര്‍ശന രാജേന്ദ്രനും, അറിയിപ്പിലെ അഭിനയത്തിന് ദിവ്യപ്രഭയും മികച്ച നടിയാകാന്‍ മത്സരിക്കുന്നു. രേഖ എന്ന സിനിമയിലെ അഭിനയത്തിലൂടെ വിന്‍സി അലോഷ്യസും ആട്ടം എന്ന സിനിമയിലൂടെ സെറിന്‍ ഷിഹാബും അപ്രതീക്ഷിതമായി അവസാന റൗണ്ടിലെത്തി. സൗദി വെള്ളയ്ക്കയിലെ അഭിനയം ദേവി വര്‍മ്മയെ ഇവര്‍ക്കൊപ്പം എത്തിച്ചിട്ടുണ്ട്. ദേവി വര്‍മ്മയെ സഹനടിക്കുള്ള പുരസ്കാരത്തിനും പരിഗണിക്കുന്നുണ്ട്.
നന്‍പകല്‍ നേരത്ത് മയക്കം, അപ്പന്, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, ഏകന്‍ അനേകന്‍, അടിത്തട്ട് , ബി 32 മുതല്‍ 44 വരെ തുടങ്ങി അവസാന റൗണ്ടിലെത്തിയത് 44 സിനിമകളാണ്. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ബുധനാഴ്ചത്തെ പ്രഖ്യാപനം വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 154 ചിത്രങ്ങളാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്. രണ്ടു പ്രാഥമികസമിതികളുടെ വിലയിരുത്തലിനുശേഷം അവാര്‍ഡിന് പരിഗണിക്കേണ്ട സിനിമകളുടെ അന്തിമപട്ടിക ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള മുഖ്യജൂറി വിലയിരുത്തി. മികച്ച സിനിമയ്ക്കുള്ള പുരസ്കാരത്തിന് പുതുമുഖങ്ങളുടേതടക്കം ചിത്രങ്ങളാണ് അവസാനപട്ടികയില്‍ ഇടംപിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: