ലഖ്നൗ: മുന്‍ എംഎല്‍എയും മാഫിയ തലവനുമായ മുഖ്താര്‍ അന്‍സാരിയുടെ 200 കോടിയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടി. യുപിയിലും ദല്‍ഹിയിലും മറ്റുമായി വ്യാപിച്ചുകിടക്കുന്ന സ്വത്താണ്, ഓപ്പറേഷന് പാന്തര്‍ വഴി പിടിച്ചെടുത്തത്.
പിടിച്ചെടുത്ത ഭൂമി പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ ഉപയോഗിക്കും. ലഖ്നൗ നഗരത്തിലെ ദാലിബാഗില്‍ അന്‍സാരിയില്‍ നിന്നും മക്കളില്‍ നിന്നും മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും പിടിച്ചെടുത്ത ഭൂമിയില്‍ 72 ഫഌറ്റുകള്‍ നിര്‍മിക്കാന്‍ ലഖ്നൗ വികസന അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമാണ് നിര്‍മാണം.
ദാലിബാഗില്‍ അന്‍സാരി കുടുംബത്തിന്റെ 2,321.54 ചതുരശ്ര മീറ്റര്‍ ഭൂമി കണ്ടെത്തിയിരുന്നു. അന്‍സാരി കുടുംബം അനധികൃതമായി കൈവശപ്പെടുത്തിയ സ്വത്തായിരുന്നു ഇത്. അവര്‍ ഈ ഭൂമിയില്‍ അനധികൃതമായി ബംഗ്ലാവുകളും അപ്പാര്‍ട്ടുമെന്റുകളും നിര്‍മ്മിച്ചിരുന്നു. മുഖ്താര്‍ അന്‍സാരിയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നോക്കിയിരുന്ന ഗണേഷ് ദത്ത് മിശ്രയെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: