കോട്ടയം: വിലാപ ഗാനവും മുദ്രാവാക്യം വിളികളും അകമ്പടിയോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര സെന്റ് ജോര്‍ജ് വലിയ പള്ളിയിലെത്തി.
കരോട്ട് വള്ളക്കാലില്‍ വീട്ടിലെ അന്ത്യശുശ്രൂഷകള്‍ക്ക് ശേഷം, പുതുപ്പള്ളി കവലയില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ പൊതു ദര്‍ശനവും പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് മൃതദേഹവും വഹിച്ചുളള വിലാപയാത്ര പള്ളിയിലേക്ക് എത്തിയത്. കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സംസ്കാര ചടങ്ങുകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശുശ്രൂഷകളില്‍ 20 ബിഷപ്പുമാരും ആയിരം വൈദികരും പങ്കാളികളാകും.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പുതുപ്പള്ളിയിലെത്തിയിട്ടുണ്ട്. ആയിരങ്ങളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ പള്ളിയിലും കാത്തുനില്‍ക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്, എകെ ആന്റണി, വിഡി സതീശന്, രമേശ് ചെന്നിത്തല അടക്കമുള്ളവരും മന്ത്രിമാരും, ജോസ് കെ മാണി, കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും പള്ളിയില്‍ സന്നിഹിതരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: