ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനില്‍ ആന്റണി സന്ദര്‍ശിച്ചു. പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
കേരളത്തിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും വളര്‍ച്ചാഅവസരങ്ങളും ലഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി അനില്‍ ആന്റണി പറഞ്ഞു. കേരളത്തില്‍ കൂടുതല്‍ യുവാക്കള്‍ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന കാര്യവും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപിയില്‍ ചേര്‍ന്നശേഷം ആദ്യമായാണ് അനില്‍ ആന്റണി പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: