കോട്ടയം: ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനായി എത്തി. പതിനായിരങ്ങളാണ് പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടേക്ക് ഒഴുകുന്നത്. സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് എന്നിവരൊക്കെ ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ട് ഏറെ വലഞ്ഞാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഉന്തു തള്ളും സഹിച്ച് മൃതദേഹത്തിനരികിലെത്തി ആദരവ് അര്‍പ്പിച്ചു.
ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറിക്കഴിഞ്ഞു.
തിരുവനന്തപുരത്തുനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, 28 മണിക്കൂറുകൊണ്ടാണ് തിരുനക്കരയില്‍ എത്തിയത്.
.ഇന്ന് പുതുപ്പള്ളിയിലെ വീട്ടിലും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലും പൊതുദര്‍ശനം. തുടര്‍ന്നു വലിയപള്ളി സെമിത്തേരിയില്‍ പ്രത്യേക കബറിടത്തില്‍ സംസ്കാരം. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, രാഹുല്‍ ഗാന്ധി കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: