കോട്ടയം: അതിശയിപ്പിക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ ജനനായകന് ഉമ്മന്‍ ചാണ്ടിയുടെ അന്ത്യയാത്ര തിരുനക്കരയിലേക്ക്. സമാനതകളില്ലാത്ത പുരുഷാരമാണ് പ്രിയനേതാവിനെ ഒരുനോക്ക് കാണാന്‍ വഴിയരുകില്‍ തടിച്ചുകൂടുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുള്ള വാഹനം കോട്ടയം ഡിസിസി ഓഫിസില്‍ എത്തിയപ്പോള്‍ വാഹനവ്യൂഹം നിശ്ചലായി. പൊതുദര്‍ശനത്തിനായി വിലാപയാത്ര അല്‍പ്പസമയത്തിനുള്ളില്‍ തിരുനക്കര മൈതാനത്ത് എത്തും. രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്നിവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തും.
മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങള്‍, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റ് പ്രമുഖരടക്കം ജനസാഗരമാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. സംസ്കാര ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും പങ്കെടുക്കും. 150 കിലോമീറ്ററും 27 മണിക്കൂറും പിന്നിട്ടാണ് യാത്ര തിരുനക്കരയിലേക്ക് എത്തുന്നത്. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍ നിന്ന് ഇന്നലെ രാവിലെ ഏഴ് മണിയോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയില്‍ എത്തിയത്. അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ കാത്തുനിന്നത്.
പുലര്‍ച്ചെയും ആള്‍ക്കൂട്ടം കൂടിയതല്ലാതെ കുറഞ്ഞില്ല. പത്തനംതിട്ട പന്തളത്ത് വിലാപ യാത്ര പുലര്‍ച്ചെ രണ്ട് മണിയോടെ എത്തിയപ്പോള്‍ കുട്ടികളുള്‍പ്പെടെയുള്ളവരാണ് ആയിരങ്ങളാണ് കാത്തുനിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: