ഇസ്ലാമബാദ്: ഇന്ത്യയിലെത്തി ഹിന്ദു യുവാവിനെ വിവാഹം കഴിച്ച പാക് മുസ്ലിം യുവതി സീമ ഹൈദര്‍ പാകിസ്ഥാനിലെ ഹിന്ദുസമുദായത്തിന് ഭീഷണിയാവുന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹിന്ദുക്കള്‍ക്ക് പാക് കൊള്ളക്കാരില്‍ നിന്നും പല വിധ ആക്രമണം നേരിടേണ്ടി വരികയാണ്. സിന്ധ് പ്രവിശ്യയിലെ കഷ്മോര്‍, ഗോട് കി ജില്ലകളിലെ ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുന്നു. ഹിന്ദു സ്ത്രീകളെയും കുട്ടികളെയും തടവുകാരായി വെയ്ക്കുന്നു. ഹിന്ദു സ്ത്രീകളെ ആക്രമിക്കുന്നു. പ്രശ്നം രൂക്ഷമായതോടെ പാക് കൊള്ളക്കാരെ നേരിടാന്‍ പാകിസ്ഥാന് സര്‍ക്കാര്‍ 400 ഹിന്ദു പൊലീസുകാരെ അയച്ചു. സിന്ധ് പ്രവിശ്യയിലെ കഷ്മോര്‍, ഗോട്കി മേഖലകളിലേക്ക് അയച്ചിരിക്കുകയാണ്.
പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന് പറയുന്നത് ഹിന്ദു സമുദായത്തിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഏകദേശം 30 പേരെ സായുധ കൊള്ളക്കാര്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നാണ്. ഇവരെ മോചിപ്പിക്കുകയാണ് ഹിന്ദു പൊലീസുകാരുടെ ലക്ഷ്യം. ഉയര്‍ന്ന നിലയിലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുമെന്ന് കൊള്ളക്കാര്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. സിന്ധിലെ ആഭ്യന്തരവകുപ്പ് ഇക്കാര്യം അന്വേഷിക്കണം. ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള പൗരന്മാരെ രക്ഷിയ്ക്കണം. -പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന് പറയുന്നു.
വിവിധ ഇടങ്ങളില്‍ ഏതാനും ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുക്ഷേത്രങ്ങളെയും ഹിന്ദുക്കളെയും ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഒരു പാകിസ്ഥാന് സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകനും ആവശ്യപ്പെട്ടു. ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുന്നത് സിന്ധിലെ ഹിന്ദുക്കള്‍ക്ക് വലിയ വെല്ലുവിളി തന്നെയാണെന്ന് പാകിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പാകിസ്ഥാന് ദേരവാര് ഇത്തെഹാദ് ഓര്ഗനൈസേഷന് പറയുന്നു.
നദിക്കരയില്‍ ഒളിച്ചുകഴിയുന്ന കൊള്ളക്കാര്‍ സീമ ഹൈദര്‍ പ്രശ്നം മൂലം ദിവസേന ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോവുകയോ ഹിന്ദു സ്ഥ്രീകളെ ഉപദ്രവിക്കുകയോ ചെയ്യുന്നു. അവരുടെ ആരാധനാലയങ്ങള്‍ ആക്രമിക്കുന്നു. ഹിന്ദു സമുദായത്തില്‍പ്പെട്ട സിന്ധ് നിയമസഭാ അംഗങ്ങളായവരും സിന്ധില്‍ ഹിന്ദു ക്ഷേത്രങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: