ന്യൂദല്‍ഹി: പ്രതിപക്ഷപാര്‍ട്ടികളുടെ മുന്നണിയുടെ രണ്ടാമത്ത യോഗം ബെംഗളൂരുവില്‍ നടന്നതിന് പിന്നാലെ രാഹുല്‍ഗാന്ധിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും തമ്മില്‍ തര്‍ക്കം. ബിജെപിയ്ക്കെതിരായി രൂപീകരിച്ച 26 പാര്‍ട്ടികള്‍ ഉള്‍പ്പെട്ട പ്രതിപക്ഷ മുന്നണിയുടെ പേര് ഇന്ത്യ എന്നാക്കിയതില്‍ അതൃപ്തിയുള്ള നിതീഷ് കുമാര്‍ നേരത്തെ യോഗസ്ഥലത്ത് നിന്നും ഇറങ്ങിപ്പോവുകയും പിന്നീട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു.
കോണ്‍ഗ്രസും തൃണമൂലുമാണ് പ്രതിപക്ഷ മുന്നണിയ്ക്ക് ഇന്ത്യ എന്ന് പേര് നല്‍കണമെന്ന് വാദിച്ചത്. ഇത് നിതീഷ് കുമാറിന് ദഹിച്ചില്ല. നിതീഷ്കുമാര്‍ എന്തുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തില്ല എന്ന ചോദ്യത്തിന് ഉത്തരം പറയാതെ കോണ്‍ഗ്രസ് നേതാക്കള്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
മോദിയും ഇന്ത്യയും തമ്മിലാണ് 2024ലെ മത്സരമെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ എന്ന് പ്രതിപക്ഷ മുന്നണിയ്ക്ക് പേരിട്ടതെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവന പ്രതിപക്ഷമുന്നണിയുടെ കടിഞ്ഞാണ്‍ കോണ്‍ഗ്രസ് കയ്യിലെടുക്കുന്ന പ്രതീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ പലര്‍ക്കും അസ്വസ്ഥതയുണ്ട്. പ്രതിപക്ഷ മുന്നണിയ്ക്ക് രാഹുല്‍ ഗാന്ധി പേര് നല്‍കിയെന്നത് പലര്‍ക്കും മാനസിക പ്രയാസമുണ്ടാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: