പാലക്കാട്: ബ്ലേഡ് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. തൃത്താല, കസബ, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, ചാലിശ്ശേരി, കൊല്ലങ്കോട് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂന്നുപേര്‍ പിടിയിലായി.
കേരള മണി ലെന്‍ഡേഴ്സ് ആക്ട് പ്രകാരം യാതൊരുവിധ അനുമതി പത്രവുമില്ലാതെ നിയമവിരുദ്ധമായി ആര്‍ബിഐയോ സര്‍ക്കാര്‍ ധനകാര്യസ്ഥാപനങ്ങളോ നിശ്ചയിച്ച പലിശയേക്കാള്‍ കൂടുതല്‍ പലിശ ഈടാക്കി പണമിടപാട് നടത്തുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇത്തരക്കാര്ക്കെതിര കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: