ഗാല്ലെ: മുന്‍നിര ബാറ്റര്‍മാര്‍ തകര്‍ന്ന ശ്രീലങ്കയ്ക്ക് മദ്ധ്യനിരയില്‍ ധനഞ്ജയ ഡി സില്‍വയും ആഞ്ചെലോ മാത്യൂസും രക്ഷകരായി. പാക്കിസ്ഥാന്റെ ലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ശ്രീലങ്ക അല്പം ഭേദപ്പെട്ട നിലയില്‍.
പാകിസ്ഥാനെതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ മുന്‍നിര പോരാളികള്‍ തകര്‍ന്നടിയുകയായിരുന്നു. പാക് ബോളര്‍ ഷഹീന് അഫ്രീദിയുടെ മാരക പന്തുകളെ അതിജയിക്കാന്‍ ത്രാണിയില്ലാത്തവരെ പോലെ ലങ്കക്കാര്‍ ഉഴറി. ഒരവസരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയില്‍ വരെ എത്തി. അവിടെ നിന്നാണ് മാത്യൂസും ധനഞ്ജയയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഇരുവരും അര്‍ദ്ധസെഞ്ച്വറി നേടി.64 റണ്‍സെടുത്ത മാത്യൂസ് അബ്രാര്‍ അഹമ്മദിന്റെ പന്തില്‍ പുറത്തായി. ധനഞ്ജയ ഡി സില്‍വ 94 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നുണ്ട്. സദീര സമരവിക്രമാക് 36 റണ്‍സെടുത്തു.
ഇന്നലെ മഴ കളിമുടക്കിയത് കാരണം കുറേ സമയം കളി നിര്‍ത്തിവയ്ക്കേണ്ടിവന്നു. പാകിസ്ഥാന് വേണ്ടി അഫ്രീദി മൂന്ന് വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: