ന്യൂദല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് കേസ് കേള്‍ക്കുക.
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജി.മലയാളിയായ ജസ്റ്റിസ് സി.ടി. രവികുമാര്‍ പിന്മാറിയതിനെ തിടര്‍ന്നാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ഹൈക്കോടതിയില്‍ ഇതേ കേസില്‍ വാദം കേട്ടിട്ടുളളതിനാലാണ് ജസ്റ്റിസ് സി.ടി. രവികുമാര്‍ പിന്മാറിയത്.
മുഖ്യമന്ത്രി പിണറായി വിജയന്, ഊര്‍ജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐയും വിചാരണ നേരിടണമെന്ന വിധിക്കെതിരെ വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരന് നായര്‍, ബോര്‍ഡ് മുന്‍ ചെയര്മാന് ആര്. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: