മുണ്ടക്കയം (കോട്ടയം): സേവനം ജീവിത വ്രതമാക്കിയ സേവാഭാരതി പ്രവര്‍ത്തകര്‍ ചേര്‍ന്നു പ്രളയബാധിതര്‍ക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നടത്തി. കൂട്ടിക്കല്‍-കൊക്കയാര്‍ പ്രളയ ബാധിതര്‍ക്കായി കുഴിക്കല്‍ പ്ലാക്കല്‍ സി.ബി.മോഹനന്-സരോജനി ദമ്പതികള്‍ നല്കിയ സ്ഥലത്ത് സേവാഭാരതി നിര്‍മിച്ച നാലാമത്തെ വീടിന്റെ താക്കോല്‍ ദാനം സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.ഇ.പി. കൃഷ്ണന് നമ്പൂതിരി, ആര്‍എസ്എസ് കോട്ടയം വിഭാഗ് സംഘചാലക് പി.പി. ഗോപിയും ചേര്‍ന്ന് നടത്തി. മുണ്ടക്കയം പുഞ്ചവയലിലാണ് പ്രളയബാധിതര്‍ക്കായി വീടൊരുക്കിയത്.
ഭൂമി ദാനം ചെയ്ത സി.ബി. മോഹനന്-സരോജിനി ദമ്പതികളെ ഇ.പി. കൃഷ്ണന് നമ്പൂതിരി പൊന്നാടയണിയിച്ചു ആദരിച്ചു. എല്ലാം അടക്കിപ്പിടിക്കുന്നവരുടെ ഈ കാലഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഭൂമി ദാനം ചെയ്ത മോഹനന്റേയും സരോജനിയുടേയും പ്രവൃത്തി പ്രേരണാദായകമാണെന്ന് ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ആര്.സാനു പറഞ്ഞു. സുമനസ്സുകളുടെ സഹായത്താലാണ് സേവാഭാരതിയുടെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം സേവാ സന്ദേശത്തില്‍ പറഞ്ഞു.
സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി.രാജീവ് ഗൃഹനാഥന് ഉപഹാരം നല്കി. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് ഗോവിന്ദന്‍കുട്ടി കൂവളത്തൈ നട്ടു. കോട്ടയം വിഭാഗ് സഹകാര്യവാഹ് ജി.സജീവ്, സേവാപ്രമുഖ് ആര്.രാജേഷ്, വ്യവസ്ഥാ പ്രമുഖ് ഡി. പ്രസാദ്, ശാരീരിക് പ്രമുഖ് കെ.ജി. രാജേഷ്, ബിജെപി
മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി, ആര്‍എസ്എസ് കോട്ടയം ജില്ലാ കാര്യവാഹ് വി.ആര്.രതീഷ്, സഹകാര്യവാഹ് എ.ബി. ഹരിലാല്‍, സേവാപ്രമുഖ് സി.കെ. അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: