വെള്ളറട: കാരമൂട്ടില്പുഴുവരിച്ച ചൂരമീന്‍ വില്‍പ്പന നടത്തുകയാണന്ന് വാര്‍ഡ് മെമ്പര്‍ അറിയിച്ച തിനെത്തുടർന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും വെള്ളറട പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പഴയ മീന്‍ പിടികൂടിയത്.
മാസങ്ങളായി പഴകിയ മീന്‍ വില്പന നടത്തുന്നതായി ഭക്ഷൃ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരിന്നു. പരിശോധനയില്‍ പിടികൂടിയ മീന്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ കരി ഓയല്‍ വീഴ്ത്തി നശിപ്പിച്ച ശേഷം കുഴിച്ചു മൂടി. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വിമല്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ശ്രീലേഖ, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ധനപാലൻ, സബ് ഇന്‍സ്പക്ടര്‍ ഉണ്ണികൃഷ്ണൻ, സി പി ഒ അരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന . വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: