തൃശൂര്‍: കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആന വൈദ്യുതാഘാതമേറ്റാണ് ചരിഞ്ഞതെന്ന് നിഗമനം. വൈദ്യുതി കെണിയില്‍ ആന കുടുങ്ങുകയായിരുന്നു എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. സംഭവത്തില്‍ നാല് പേര് കൂടി പിടിയിലായി.
പാലായില്‍ നിന്നുള്ള സംഘമാണ് ആനയെ റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടതെന്നാണ് സൂചന. കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ചേലക്കരയിലെ ആനയുടേതെന്ന് സ്ഥിരീകരിച്ചു. ആനയുടെ ആന്തരികാവയവങ്ങള്‍ ഉള്‍പ്പെടെ രാസ പരിശോധനയ്ക്ക് അയച്ചു.
ആനയെ കുഴിച്ചിട്ട ചേലക്കര മുള്ളൂര്‍ക്കരയിലെ റബര്‍ തോട്ടത്തിന്റെ ഉടമ റോയി ഗോവയിലാണെന്നാണ് സൂചന. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ വനംവകുപ്പ് സംഘം ഗോവയിലേക്ക് പോയിട്ടുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥെത്തി ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജഡത്തിന് ഏറെ ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.
കേസില്‍ നിരവധി പ്രതികള്‍ ഉണ്ടെന്നാണ് സൂചന. ആനയ്ക്ക് വെടിയേറ്റ ലക്ഷണമില്ലെന്നും ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: