ഇസ്ലാമബാദ് : പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി കാവല്‍ സര്‍ക്കാരിന് അധികാരം കൈമാറുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വെളിപ്പെടുത്തി.അടുത്ത മാസം കാവല്‍ സര്‍ക്കാരിന് ഉത്തരവാദിത്തം കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
അവിശ്വാസ വോട്ടിലൂടെ ഇമ്രാന് ഖാനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പാര്‍ട്ടികളുടെ സഖ്യത്തിന് നേതൃത്വം നല്കിയ ശേഷം 2022 ഏപ്രിലിലാണ് ഷാബാസ് ഷരീഫ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി ഓഗസ്റ്റ് പകുതിയോടെ അവസാനിക്കും.
പാര്‍ലമെന്റിന്റെ അധോസഭയായ ദേശീയ നിയമനിര്‍മ്മാണ സഭ പിരിച്ചുവിട്ട് 60 ദിവസത്തിനുള്ളില്‍ നടക്കേണ്ട തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നത് കാവല്‍ സര്‍ക്കാരാണ്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് നിയമസഭ പിരിച്ചുവിട്ടാല്‍ 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണം.തെരഞ്ഞെടുപ്പ് കമ്മീഷനാണ് വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുക.
ദേശീയ നിയമനിര്‍മ്മാണ സഭ എപ്പോള്‍ പിരിച്ചുവിടുമെന്ന് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെ പുറത്താക്കിയതിന് ശേഷം രാജ്യത്തെ ബാധിച്ച രാഷ്ട്രീയ അസ്ഥിരതയ്ക്ക് അറുതി വരുത്തുകയാണ് തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നത്.
അഴിമതിയാരോപണത്തിന്റെ പശ്ചാത്തലത്തില്‍ മേയ് മാസത്തില്‍ ഇംറാന്‍ ഖാന് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ രാജ്യത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അനുയായികള്‍ക്കും നേരെയുള്ള നടപടികളെ തുടര്‍ന്ന് പിന്നീട് ഇംറാന്റെ ശക്തി ശക്തികേന്ദ്രങ്ങള്‍ ദുര്‍ബലമായി.
രാജ്യത്തിന്റെ 76 വര്‍ഷത്തെ ചരിത്രത്തില്‍ ദേശീയ നിയമനിര്‍മ്മാണ സഭ അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്നത് ഇത് മൂന്നാം തവണയാകും. എന്നാല്‍ ഒരു പ്രധാനമന്ത്രിയും മുഴുവന്‍ കാലാവധിയും ഇക്കാലത്ത് പൂര്‍ത്തിയാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: