കൊച്ചി: സോണി ഇന്ത്യ ഉച്ചത്തിലും വ്യക്തവുമായ ശബ്ദത്തോടെ പാര്‍ട്ടി ആസ്വദിക്കാന്‍ ഇന്ത്യക്കായി പ്രത്യേകം രൂപകല്പന ചെയ്ത എസ്ആര്‍എസ്-എക്സ്വി800 സ്പീക്കര്‍ അവതരിപ്പിച്ചു. പാര്‍ട്ടി ആഘോഷങ്ങള്‍ക്ക് പുറമേ ഉപഭോക്താക്കള്‍ക്ക്, ശക്തമായ ബാസിലും, മുറി നിറയുന്ന വ്യക്തമായ ശബ്ദത്തിലും തങ്ങളുടെ പ്രിയപ്പെട്ട സിനിമ കാണാനും, ടിവി പരിപാടികള്‍ ആസ്വദിക്കാനും എസ്ആര്‍എസ്-എക്സ് വി 800 സ്പീക്കര്‍ ഉപയോഗിക്കാം. ഓമ്നി ഡയറക്ഷണല്‍ പാര്‍ട്ടി സൗണ്ട് എല്ലാ മൂലയിലും ശബ്ദമെത്തിക്കുമ്പോള്‍, സോണി എക്സ്-ബാലന്‍സ്ഡ് സ്പീക്കര്‍ യൂണിറ്റുകള്‍ കേള്‍വി അനുഭവത്തെ മികവുറ്റതാക്കും.
25 മണിക്കൂര്‍ ബാറ്ററി ലൈഫാണ് എസ്ആര്‍എസ്-എക്സ് വി 800 ലഭ്യമാക്കുന്നത്. വെറും 10 മിനിറ്റ് ചാര്‍ജ് കൊണ്ട് 3 മണിക്കൂര്‍ പ്ലെയിങ് ടൈം ലഭിക്കും. രാത്രി മുഴുവന്‍ പാര്‍ട്ടിയെ സജീവമാക്കി നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ടിവി ഓഡിയോ വിഷ്വല്‍ ഉള്ളടക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് എസ്ആര്‍എസ്-എക്സ് വി 800ന്റെ ടിവി സൗണ്ട് ബൂസ്റ്റര്‍ ഫങ്ഷന്. പോര്‍ട്ടബിള്‍ ഡിസൈനാണ് പുതിയ സ്പീക്കറിന്. സൗകര്യപ്രദമായ ഉപയോഗത്തിനായി ബില്‍റ്റ്-ഇന്‍ വീലുകളും ഹാന്‍ഡിലുമുണ്ട്.
കരോക്കെ, ഗിറ്റാര്‍ ഇന്‍പുട്ട്, ഇന്റ്റൂറ്റിവ് ടച്ച് പാനല്‍, ഐപിഎക്സ്4 റേറ്റിങ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളുള്ള ഒരു പോര്‍ട്ടബിള്‍ പാര്‍ട്ടി പവര്‍ഹൗസ് കൂടിയാണിത്. എസ്ആര്‍എസ്-എക്സ് വി 800 ഉപയോഗിച്ച് പാര്‍ട്ടി മൂഡനുസരിച്ചുള്ള റൂം ലൈറ്റിങ് ക്രമീകരിക്കാനും സാധിക്കും. സോണി മ്യൂസിക് സെന്റര്‍, ഫിസ്റ്റബിള്‍ ആപ്പുകള്‍ എന്നിവ ഉപയോഗിച്ച് പ്ലേലിസ്റ്റുകള്‍ സൃഷ്ടിക്കാനും, വോയ്സ് ചേഞ്ചറിനൊപ്പം കരോക്കെ, എക്കോ, ഡിജെ കണ്ട്രോള് എന്നിവ ശബ്ദ ഇഫക്റ്റുകള്‍ക്കായും ഉപയോഗിക്കാം.
പരിസ്ഥിതി സൗഹൃദപരമായി പുനരുപയോഗം ചെയ്ത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചാണ് പുതിയ എസ്ആര്‍എസ്-എക്സ്വി800 രൂപകല്പന ചെയ്തിരിക്കുന്നത്. 2023 ജൂലൈ 14 മുതല്‍ സോണി റീട്ടെയില്‍ സ്റ്റോറുകളില്‍ (സോണി സെന്റര്‍, സോണി എക്സ്ക്ലൂസീവ്), www.ShopatSC.com പോര്‍ട്ടല്‍, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍, മറ്റു ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവയില്‍ എസ്ആര്‍എസ്-എക്സ്വി800 ലഭ്യമാകും. 49,990 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: