ന്യൂദല്‍ഹി: ഗംഗാനദിയെ ശുദ്ധീകരിക്കാനും പുനരുജ്ജീവിപ്പിക്കാനും പ്രകൃതിദത്ത മാര്‍ഗ്ഗം പിന്തുടരുന്നതിന് പ്രാമുഖ്യം നല്കുന്ന കേന്ദ്രം ഈ വര്‍ഷം ആയിരം കടലാമകളെ നദിയിലേക്ക് ഒഴുക്കിവിടും. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിപ്രകാരം ആയിരം കടലാമക്കുഞ്ഞുങ്ങളെയാണ് നദിയിലേക്ക് ഒഴുക്കിവിടുന്നത്. നമാമി ഗംഗ പദ്ധതിയുടെയും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടേയും സംയുക്ത പദ്ധതിയാണിത്.
അടുത്ത രണ്ട് മാസത്തിനുള്ളിലായാണ് ഇത്രയും കടലാമകളെ ഗംഗാനദിയിലേക്ക് ഒഴുക്കിവിടുന്നത്. ചമ്പലിലെ കടലോരമേഖലയില്‍ നിന്നാണ് കടലാമയുടെ മുട്ടകള്‍ വനംവകുപ്പ് കണ്ടെത്തി വിരിയിക്കുന്നത്. ഈ മുട്ടകള്‍ വിരിയിച്ച് കുഞ്ഞുങ്ങലെ ആദ്യം കൃത്രിമ ജലാശയത്തിലേക്കും പിന്നീട് ഗംഗാനദിയിലേക്കും വിടും.
ഇതിനകം 5,000 ആമകളെ ഗംഗയില്‍ വിട്ടിട്ടുണ്ട്. 2017 മുതലുള്ള അഞ്ചുവര്ഷക്കാലത്തിലാണിത്. ഈ വര്‍ഷം 1000 കടലാമക്കുഞ്ഞുങ്ങളെ കൂടി വെള്ളത്തില്‍ ഇറക്കിവിടും. സംസ്കാരത്തിന് ശേഷം പാതി വെന്ത മൃതദേഹങ്ങള്‍ പലരും ഗംഗയിലേക്ക് വലിച്ചെറിയാറുണ്ട്. ഇവ നദിയില്‍ കിടന്ന അഴുകുന്നത് ശുദ്ധീകരിക്കാനും ഭക്തര്‍ ജലത്തിലേക്ക് വലിച്ചെറിഞ്ഞ് അവിടെ കിടന്ന് ചീഞ്ഞഴുകുന്ന പൂമാലകള്‍ ഇല്ലായ്മ ചെയ്യാനും പ്രകൃതിയുടെ ശുദ്ധികര്ത്താക്കളായ കടലാമകള്‍ക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: