സിന്‍സിനാറ്റി: കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് ക്വാര്‍ട്ടറില്‍ കാനഡയെ തോല്‍പ്പിച്ച് അമേരിക്ക സെമിയില്‍ കടന്നു. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യന്മാരുടെ വിജയം.
നിശ്ചിത സമയ മത്സരം 1-1ല്‍ കലാശിച്ചതോടെ അധികസമയത്തിലേക്ക് കടന്നു. പിന്നെയും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 120 മിനിറ്റ് നീണ്ടുനിന്ന കളി 2-2ല്‍ അവസാനിച്ചു. തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. അമേരിക്ക മൂന്ന് സ്പോട്ട് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ കാനഡയുടെ നേട്ടം രണ്ടില്‍ ഒതുങ്ങി. അമേരിക്കന്‍ ഗോളി മാറ്റ് ടര്‍ണറുടെ കിടിലന്‍ സേവുകളാണ് രക്ഷയായത്.
നേരത്തേ കരുത്തന് പോരാട്ടമായി മാറിയ റെഗുലര്‍ ടൈം മത്സരത്തില്‍ അവസാന നിമിഷം വരെ ഗോള്‍ മാത്രം വീണില്ല. 88-ാം മിനിറ്റില്‍ ബ്രണ്ടന്‍ വാസ്ക്വെസിലൂടെ ഗോള്‍ നേടിയ അമേരിക്ക ഏറെക്കുറേ വിജയം ഉറപ്പിച്ചതാണ്. ഇന്‍ജുറി ടൈമില്‍ കാനഡയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി ഗോളായിമാറിതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. 90+3 മിനിറ്റില്‍ സ്റ്റീവന്‍ വിറ്റോറയാണ് സ്കോര്‍ ചെയ്തത്.
അധികസമയത്തിന്റെ 109-ാം മിനിറ്റില്‍ ജേക്കബ് ഷഫല്ബര്ഗിലൂടെ കാനഡ ഗോളടിച്ച് മുന്നിലെത്തി. 114-ാം മിനിറ്റില്‍ ദാനഗോള്‍ വഴങ്ങി കാനഡ ലീഡ് കളഞ്ഞുകുളിച്ചു. പിന്നീട് മത്സരം തന്നെ കൈവിടേണ്ടിവന്ന വിലയ പിഴവായി ആ ഗോള്‍.
ഇന്നലെ നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമൈക്ക ഗ്വാട്ടിമാലയെ തോല്‍പ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജമൈക്കയുടെ വിജയം. മെക്സിക്കോയും പാനമയും ആണ് സെമിയിലേക്ക് മുന്നേറിയ മറ്റ് രണ്ട് ടീമുകള്‍. വ്യാഴാഴ്ച വെളുപ്പിനാണ് രണ്ട് മത്സരങ്ങളും. അമേരിക്ക പാനമയെയും മെക്സിക്കോ ജമൈക്കയെയും നേരിടും. നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക തന്നെയാണ് ആതിഥേയര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: