ആലപ്പുഴ: വൈഎംസിഎ ആലപ്പുഴയില്‍ നടന്ന യുടിടി 65-ാമത് ആലപ്പുഴ വൈഎംസിഎ ഇ. ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള് കേരള റാങ്കിങ് ഓപ്പണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് അവസാന ദിനത്തില്‍ നടന്ന സീനിയര്‍ വിഭാഗ മത്സരത്തില്‍ മരിയ റോണിയും ശ്രീഹരിയും ജേതാക്കളായി. വനിതാ വിഭാഗത്തില്‍ കാനറ ബാങ്കിന്റെ ഇന്റര്‍നാഷണല്‍ താരമായ മരിയ റോണി കേരളത്തിനായി കളിച്ച് ആലപ്പുഴ എസ്ഡിവി ടിടി അക്കാദമിയുടെ സെറാഹ ഷെല്ല ജേക്കബിനെ(3-2)നെയാണ് പരാജയപ്പെടുത്തിയത്. സീനിയര്‍ പുരുഷ ഫൈനലില്‍ പാലക്കാട് ചാമ്പ്സ് ടിടി അക്കാദമിയിലെ ശ്രീഹരി കെഎസ് ആലപ്പുഴ എസ്ഡിവി ടിടി അക്കാദമി അമീര്‍ അഫ്താബ് എസിനെ (32) തോല്പിച്ചു.
യൂത്ത് ഡിവിഷന് ആണ്‍കുട്ടികളുടെ അണ്ടര്‍ 19 ഫൈനലില്‍ ജയന്ത് ആര്‍എസ് (കാലിക്കറ്റ് ടേബിള്‍ ടെന്നീസ് സെന്റര്‍) ടി അനോഖ് ജി നായരെ (ടിടി റീജിയണല്‍ കോച്ചിംഗ് സെന്റര്‍, തിരുവനന്തപുരം (31) തോല്പിച്ചപ്പോള്, പ്രണതി. പി.നായര്‍ എക്സിറ്റോ ടേബിള്‍ ടെന്നീസ് അക്കാദമി, തിരുവനന്തപുരം തൃശൂര്‍ ക്രൈസ്റ്റ് ടേബിള്‍ ടെന്നീസ് അക്കാദമിലെ ടിഷ എസ് മുണ്ടന്‍കുര്യനെ (30) നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ജൂനിയര്‍ വിഭാഗത്തില്‍ 17 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളില്‍ പാലക്കാട് ചാമ്പ്സ് ടിടി അക്കാദമിയുടെ ഗൗരി ശങ്കര്‍ ചാംപ്സ് ടിടിഎയുടെ മുഹമ്മദ് നൗഫില്‍ എയെയും നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ഗേള്‍സില്‍ എഡ്വിന എഡ്വേര്‍ഡ് എസ്എന്‍ ട്രസ്റ്റ് കൊല്ലം തൃശ്ശൂര്‍ ക്രൈസ്റ്റ് ജിആര്ടിടി അക്കാദമിയിലെ ടിയ എസ് മുണ്ടന്‍ കുര്യനെ (31) പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: