ഹ്യുസ്റ്റണ്‍: മലയാളി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദുസ് (‘മന്ത്ര’) പുതിയ പ്രസിഡന്റായി ശ്യാം ശങ്കറിനേയും (സാന്‍ ഡിയാഗോ,കാലിഫോർണിയ), സെക്രട്ടറിയായി ഷിബു ദിവാകരനേയും (ന്യൂയോര്‍ക്ക് ) തെരഞ്ഞെടുത്തു. പ്രസിഡന്റ് ഇലെക്ട് -കൃഷ്ണരാജ് മോഹനന് ( ന്യൂയോര്‍ക്ക് ), വൈസ് പ്രസിഡന്റ് -ഡീറ്റ നായര്‍ (ന്യൂ ജേഴ്സി), ജോയിന്റ് സെക്രട്ടറി -പൂര്‍ണിമ മതിലകത് (ഹ്യുസ്റ്റണ്‍), ജോയിന്റ് ട്രഷറര്‍ -ഹരീന്ദ്രനാഥ് വെങ്കിലാട്ട് ( മോണ്ടെറി, മെക്സിക്കോ) എന്നിവരേയും ഹ്യുസ്റ്റണില്‍ നടന്ന പ്രഥമ കണ്‍വെന്‍ഷനില്‍ തിരഞ്ഞെടുത്തു. ഇരുപത്തിഅഞ്ച് അംഗ പുതിയ ഡയറക്ടര്‍ ബോര്‍ഡും നിലവില്‍ വന്നു.
സ്ഥാപക നേതാവും ട്രസ്റ്റീ ബോര്‍ഡ് ചെയറുമായ ശശിധരന് നായര്‍, പ്രഥമ പ്രസിഡന്റ് ഹരി ശിവരാമന് , സെക്രട്ടറി അജിത് നായര്‍ എന്നിവര്‍ പുതിയ ബോര്‍ഡിന്റെ സത്യപ്രതിജ്ഞക്കു നേതൃത്വം നല്കി.
കാലിഫോര്‍ണിയ, പോര്‍ട്ട് ലാന്‍ഡ്, വാഷിംഗ്ടണ്‍, നിവേഡ തുടങ്ങിയ അമേരിക്കയുടെ വെസ്റ്റ് കോസ്റ്റ് സംസ്ഥാനങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും, സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികളെക്കുറിച്ചും നിയുക്ത പ്രസിഡന്റ് ശ്യാം ശങ്കര്‍ വിശദീകരിച്ചു.
സംഘടനയുടെ പരിപൂര്‍ണമായ ലക്ഷ്യമെന്നത് കാനഡയും, മെക്സിക്കോയും, അമേരിക്കയും ഉള്‍പ്പെടുന്ന നോര്‍ത്ത് അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ പുതിയ തലമുറ ഉള്‍പ്പെടയുള്ള ഹിന്ദു സമൂഹത്തിന്റെ ധര്‍മ്മ, സേവ, സാംസ്കാരിക കര്‍മ്മ മണ്ഡലങ്ങളില്‍ ഊന്നിയുള്ള സമൂലമായ ഉന്നമനമാണെന്നും വ്യത്യസ്തത രാഷ്ട്രീയ വിശ്വാസങ്ങള്‍ നില നിര്‍ത്തിക്കൊണ്ട് തന്നെ ഹൈന്ദവ വിഷയങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ ഹൈന്ദവ സമൂഹത്തെ സന്നദ്ധരാക്കുക എന്നത് കൂടിയാണ് സംഘടനയുടെ ആത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മുന്നോറോളം കുടുംബങ്ങള്‍ പങ്കെടുത്ത ഗ്ലോബല്‍ ഹിന്ദു കണ്വന്ഷന് ‘മന്ത്ര സുദര്‍ശനം 2023’, മികച്ച രീതിയിലാണ് സംഘടിപ്പിക്കപ്പെട്ടത്. ശ്രീനാരായണ ധര്‍മ്മസംഘം ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി കണ്വന്ഷന് ഉത്ഘാടനം ചെയ്തു. പൂജ്യ ചിദാനന്ദപുരി സ്വാമി, സ്വാമി സച്ചിദാനന്ദ, ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ. പി. ശശികല ടീച്ചര്‍, സ്വാമി മുക്താനന്ദ യതി, മനോജ് നമ്പൂതിരി, ഡോ. ശ്രീകാന്ത് കാര്യാട്ട്, തുടങ്ങിയവരുടെ ആധ്യാത്മിക, അനുഗ്രഹ പ്രഭാഷണങ്ങളും, ചലചിത്ര താരം ഉണ്ണി മുകുന്ദന്, പത്മശ്രീ രാമചന്ദ്ര പുലവര്‍, സംവിധായകന് വിഷ്ണു മോഹന്‍, രഞ്ജിത്ത് തൃപ്പൂണിത്തുറ, അനില്‍ പ്ലാവോട് തുടങ്ങിയ അതിഥികളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. വിവിധ കലാ സാംസ്കാരിക പരിപാടികളും അവതരിപ്പിക്കപ്പെട്ടു. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്റ്റികട്ട്, ഹ്യുസ്റ്റണ്‍, വാഷിങ്ടണ്‍ ഡിസി, ലൂസിയാന, ഡാലസ്, ചിക്കാഗോ, ഫ്ലോറിഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ ടീമുകള്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടികള്‍, പത്മശ്രീ രാമചന്ദ്ര പുലവര്‍ ന്റെ പാവക്കൂത്തു്, രഞ്ജിത്ത് തൃപ്പൂണിത്തുറയുടെ ഓട്ടന്‍ തുള്ളല്‍, തൈക്കുടം ബ്രിഡ്ജ് ന്റെ ഗാനമേള തുടങ്ങി വിവിധ കലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടു.
മനോജ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയിറങ്ങുകയും, ഹരി ശിവരാമന് ഭഗവത് ധ്വജം നിയുക്ത പ്രസിഡന്റ് ശ്യാം ശങ്കറിന് കൈമാറുകയും ചെയ്തതോടെ പ്രഥമ കണ്വന്ഷന് സമാപിച്ചു.ഗിരിജാ കൃഷ്ണന്, സുനില്‍ നായര്‍ , സുരേഷ് കരുണാകരന് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: