ഡെറാഡൂണ്‍ : കനത്ത മഴയ്ക്ക് സാധ്യതയുളളതിനാല്‍ ഹിമാചല്‍ പ്രദേശില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. പഞ്ചാബ്,ഉത്തര ഹര്യാന, ചണ്ഡിഗഡ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ ഓറഞ്ച് ജാഗ്രതയാണ്.
അരുണാചല്‍ പ്രദേശ്, മേഘാലയ, സിക്കിം സംസ്ഥാനങ്ങളില്‍ ഇന്നും നാളെയും ശക്തമായ് മഴയ്ക്ക് സാധ്യതയുണ്ട്.
ഉത്തരാഖണ്ഡില്‍ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ഇടവിട്ട് ഇടവിട്ട് മഴ പെയ്യുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ നദികളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലാ ഭരണകൂടങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയെ തുടര്‍ന്ന് ഗംഗ ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ മജിസ്ട്രേറ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, കനത്ത മഴയും മണ്ണിടിച്ചിലും കാരണം സംസ്ഥാനത്തെ നിരവധി റോഡുകള്‍ അടച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: