കണ്ണൂര്‍: കാസര്‍കോട്- തിരുവനന്തപുരം റൂട്ടിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് സാങ്കേതിക തകരാര്‍ മൂലം വഴിയിലായി. ട്രെയിന്‍ കണ്ണൂരില്‍ പിടിച്ചിട്ടു.മൂന്നരയ്ക്ക് പുറപ്പെടേണ്ട ട്രെയിന്‍ യന്ത്രതകരാര്‍ മൂലം ഒന്നരമണിക്കൂറോളം സ്റ്റേഷനില്‍ പിടിച്ചിട്ടു. അഞ്ച് മണിക്ക് യാത്ര പുനരാരംഭിച്ചെങ്കിലും അല്പം സഞ്ചരിച്ച ശേഷം ട്രെയിന്‍ വീണ്ടും നിര്‍ത്തിയിട്ടു.
കംപ്രസര്‍ തകരാറാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ട്രെയിന്‍ പുറപ്പെടേണ്ട സമയമായിട്ടും ഇലക്ട്രിക് വാതിലുകള്‍ അടയ്ക്കാന്‍ ആദ്യം കഴിഞ്ഞിരുന്നില്ല. പിന്നാലെ ട്രെയിനിന്റെ എന്ജിന് ഓഫാവുകയായിരുന്നു.ട്രെയിനിനുള്ളിലെ എസിയും ഓഫായി.
ഈ സമയം ട്രെയിനിന്റെ അടഞ്ഞ ഡോര്‍ തുറക്കാനാകാത്തതിനാല്‍ യാത്രികര്‍ കനത്ത ചൂടില്‍ വലഞ്ഞു. അര മണിക്കൂറോളം കഴിഞ്ഞാണ് ഡോര്‍ തുറക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: