കോട്ടയം: ജില്ലയില്‍ വ്യാജ വാഴവിത്തുകള്‍ വ്യാപകമായി വിപണിയിലെത്തുന്നതായി പരാതി. വിലകൊടുത്ത് വാങ്ങുന്നത് വ്യാജ വിത്തുകളാണെന്നറിയാതെ കര്‍ഷകര്‍ കൃഷിയിറക്കും. എന്നാല്‍ വാഴകുലച്ച് വരുമ്പോഴാണ് കര്‍ഷകര്‍ അബദ്ധം മനസിലാക്കുന്നത്.
ഗുണനിലവാരമില്ലാത്ത കരിക്ക് ബാധിച്ച വാഴവിത്തുകളാണ് വിവണിയിലെത്തുന്നത്. വിത്തുകള്‍ ഗുണമേന്മയുള്ളതാണോ വ്യാജനാണോ എന്നൊന്നും തിരിച്ചറിയാന്‍ നിര്‍വാഹമില്ലാതെ കര്‍ഷകര്‍ 3540 രൂപെകാടുത്ത് വിത്തുകള്‍ വാങ്ങിക്കുകയും ചെയ്യും. നല്ല വിത്തുകള്‍ തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് നല്കി ഗുണനിലവാരമില്ലാത്ത വിത്തുകള്‍ കേരളത്തിലേക്ക് കൊണ്ട് വരികയാണെന്നും കര്‍ഷകര്‍ പറയുന്നു. മുന്‍പ് വിത്തുകള്‍ക്ക് ഇത്ര വിലയും ഉണ്ടായിരുന്നില്ല. വിപണിയില്‍ ആവശ്യക്കാര്‍ ഏറിയതോടെ വ്യാജവിത്തുകള് നല്കി കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് കര്‍ഷകകോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.ഏറ്റവും കൂടുതല്‍ കൃഷിയുള്ള മല്ലപ്പള്ളി, പാല, തൊടുപുഴ എന്നിവിടങ്ങളിലാണ് ഇത്തരം തട്ടിപ്പ് കൂടുതലായും നടക്കുന്നത്.
ഇത്തരം വാഴകള്‍ പെട്ടെന്ന് കുലയ്ക്കുമെന്ന് പറഞ്ഞുകൊണ്ടാണ് വിത്ത് വില്പന. എന്നാല്‍ കുലച്ചാല്‍ വാഴയില്‍ ഒരു പടലമാത്രമാണ് ഉണ്ടാവുന്നത്. ഇത് മൂലം കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാവുന്നത്. കബളിപ്പിക്കല്‍ പതിവായതോടെ കൃഷി ഉപേക്ഷിച്ചാലോ എന്ന ചിന്തയിലാണ് പല കര്‍ഷകരും. പ്രശ്നത്തില്‍ കൃഷിവകുപ്പിന്റെ കാര്യമായ ഇടപെടല്‍ വേണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള വിത്തുകള്‍ വിതരണം ചെയ്യാന്‍ കൃഷിഭവനുകള്‍ തയ്യാറാവണമെ്ന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമേഷന് കൗണ്‍സില്‍ വഴി വിപണിയില്‍ ഗുണനിലവാരമുള്ള വിത്തുകള്‍ ഇറക്കിയും വാഴവിത്തുകള്‍ വിതരണം ചെയ്യുന്ന നേഴ്സറികളില്‍ പരിശോധന ശക്തമാക്കുകയും ചെയ്താലെ വ്യാജവിത്തുകളുടെ വരവ് തടയാനാവു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: