ആലപ്പുഴ: യുടിടി 65-ാമത് ആലപ്പുഴ വൈഎംസിഎ ഇ. ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള് കേരള ഓപ്പണ്‍ പ്രൈസ് മണി റാങ്കിംഗ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാം ദിനത്തില്‍ ,അണ്ടര്‍ 11 വിഭാഗത്തില്‍ ചാമ്പ്യനായ പാലക്കാട് ടേബിള്‍ ടെന്നീസ് അക്കാദമിയുടെ എന്‍ കെ ഹര്‍ഷിത അണ്ടര്‍ 13 (കേഡറ്റ്) വിഭാഗത്തില്‍ ഐസിഎന്‍ എറണാകുളത്തിന്റെ സീറ സെബാസ്റ്റ്യനെ (31)പരാജയപ്പെടുത്തി രണ്ടാം കിരീടം നേടി.
തിരുവനന്തപുരത്തെ ടിടി റെജിനല്‍ കോച്ചിംഗ് സെന്ററില്‍ നിന്നുള്ള പ്രയാഗ സരിക ശ്രീജിത്ത് ഇന്‍ഫന്റ് ജീസസ് കൊല്ലത്തെ മാധവന് ഉണ്ണി ചന്ദ്രനെ (31) തോല്പിച്ചു ആണ്‍കുട്ടികളുടെ സിംഗിള്‍സ് ഡ 13 കിരീടം നേടി. അണ്ടര്‍ 15 ജൂനിയര്‍ വിഭാഗത്തില്‍ ക്രൈസ്റ്റില്‍ നിന്നുള്ള ടിഷ എസ് മുണ്ടന്‍കുര്യന്‍ എസ്എന്‍ ട്രസ്റ്റ് കൊല്ലത്തെ എഡ്വിന എഡ്വേര്‍ഡിനെ 3-2) പരാജയപ്പെടുത്തി കിരീടം നേടിയപ്പോള്‍ ആണ്‍കുട്ടികളില്‍ കോഴിക്കോട് ടിടി ക്ലബ്ബിലെ ജയന്ത് ആര്‍എസ് ആലപ്പുഴ എസ്ഡിവിടിടിഎയിലെ യദു കൃഷ്ണയെ നേരിട്ടുള്ള 3 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: