കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപകമായ അക്രമം. വിവിധ അക്രമ സംഭവങ്ങളില്‍ 15പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
പോളിംഗ് ബൂത്തുകള്‍ നശിപ്പിക്കുകയും വിവിധയിടങ്ങളില്‍ ബാലറ്റ് പേപ്പറുകള്‍ കത്തിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏഴ് പ്രവര്‍ത്തകരും, സി.പി.ഐ.എമ്മില്‍ നിന്നുള്ള രണ്ട് പേരും, ബി.ജെ.പി.യില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഓരോരുത്തരും, രാഷ്ട്രീയ ബന്ധമില്ലാത്ത ഒരാളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി ജെ പി ആരോപിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് വിവിധ ജില്ലകളിലെ ജനങ്ങളെ കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമ സംഭവങ്ങളെ അദ്ദേഹം അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: