ആലപ്പുഴ: കടലാക്രമണം ശക്തമായിട്ടും നീര്‍ക്കുന്നം, കാക്കാഴം തീരങ്ങളില്‍ പുലിമുട്ട് നിര്‍മ്മാണം വൈകുന്നു. സമീപത്ത് നേരത്തെ പുലിമുട്ടുകള്‍ നിര്‍മ്മിച്ചിരുന്നെങ്കിലും നീര്‍ക്കുന്നം,കാക്കാഴം തീരത്ത് പുലിമുട്ട് നിര്‍മ്മിക്കാന്‍ 43 – കോടി രൂപ കിഫ്ബി പദ്ധതിയില്‍ അനുവദിച്ചിരുന്നു. എന്നാല്‍ കടലിന്റെ ആഴത്തില്‍ വ്യത്യാസം വന്നതിനെ തുടര്‍ന്ന് എസ്റ്റിമേറ്റ് പുതുക്കി സമര്‍പ്പിച്ചു. സാങ്കേതികാനുമതി വൈകുകയാണ്.
അതിനിടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കടലാക്രമണം നേരിടുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 15, 16 വാര്‍ഡുകളിലെ നീര്‍ക്കുന്നം, കാക്കാഴം തീരങ്ങളാണ് ടെട്രാപോഡുകള്‍ നിരത്തി സംരക്ഷിക്കുന്ന നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും കടല്‍ പെരുകിയതിനെത്തുടര്‍ന്നാണ് താല്‍ക്കാലിക സംരക്ഷണ പ്രവര്‍ത്തികള്‍ തുടങ്ങിയത്. എംഎല്‍എ എച്ച്. സലാമിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പ്രദേശങ്ങള്‍ സംന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: