തിരുവല്ല: അപ്പര്ക്കുട്ടനാടിന്റെ ദുരിതമുഖത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെയ്ക്കുകയാണ് സേവാഭാരതി. പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് ഉയര്‍ന്നത് മുതല്‍ വന്‍ സന്നാഹത്തോടെയായിരുന്നു പ്രവര്‍ത്തനം.
പെരിങ്ങര,നിരണം.നെടുമ്പ്രം,കവിയൂര്‍,ഇരവിപേരൂര്‍,നന്നൂര്‍ കുറ്റൂര്‍,തലവടി,എടത്വ,തിരുവല്ല മേഖലകള്‍ കേന്ദ്രീകരിച്ച് മുന്നൂറോളം പ്രവര്‍ത്തകരായിരുന്നു ദുരിത മുഖത്ത് സജീവമായത്. വള്ളങ്ങള്‍,അടിയന്തിര മെഡിക്കല്‍ ടീ, റെസ്ക്യൂ വിദഗ്ധര്‍, ആമ്പുലന്‍സ് അടക്കം വിവിധ ഇടങ്ങളില്‍ വിന്യസിച്ചുരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലുള്ള വിവിധ സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനത്തെ ഏകോപിപ്പിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങളും സജ്ജമായിരുന്നു.
വെള്ളം അല്പം താഴ്ന്നെങ്കിലും ഇനിയും ശുചീകരണ പ്രവര്‍ത്തനം അടക്കം നടത്തേണ്ടതുണ്ട്. അതിനും വലിയ ഒരുക്കങ്ങള്‍ തുടങ്ങി.കോണ്‍കോട്,ആയ്യനാവരി, ഇടിയോടിചെമ്പ്,മണിയങ്കേരി,തുടങ്ങിയ സ്ഥലങ്ങളില്‍ സാഹസികമായായിരുന്നു പ്രവര്‍ത്തകര്‍ എത്തിയത്. ഇവിടുന്ന് മാത്രം അമ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 2018 ലെ പ്രളയമുഖത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ച വെച്ച സേവാഭാരതി ഇന്നും അതേ ആര്‍ജ്ജവത്തില്‍ സജീവമാണ്. മുഖ്യധാരാ മാധ്യമങ്ങളും സംഘടിത പിആര്‍ ഏജന്‍സികളും മറച്ച് വെയക്കുന്നെങ്കിലും മേഖലയുടെ മനസറിഞ്ഞാണ് സേവന പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: