തിരുവല്ല: ആലതുരുത്തി കഴുപ്പില്‍ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി എത്തിയ മിനി ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. വൈകിട്ട് നാലോടെയായിരുന്നു അപകടം.ലോറിയില്‍ ഉണ്ടായിരുന്ന സാധന സാമഗ്രികള്‍ ഭൂരിഭാഗവും നശിച്ചു. കുമ്പനാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.കാവുംഭാഗം വില്ലേജ് ഓഫീസര്‍ അടക്കം റവന്യൂ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. സമീപവാസികള്‍ ചേര്‍ന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: