ബംഗളുരു : ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ഈ മാസം 14ന് വിക്ഷേപിക്കുമെന്ന് ഐ എസ് ആര് ഒ. ഉച്ചകഴിഞ്ഞ് 2:35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാകും റോക്കറ്റ് പറന്നുയരുക.
ഓഗസ്റ്റ് 23ന് പേടകത്തിലെ ലാന്‍ഡര്‍ ചാന്ദ്രോപരിതലത്തില്‍ ഇറങ്ങാനാണ് ലക്ഷ്യമിട്ടിട്ടുളളത്.
ജൂലായ് 13-നും 19-നും ഇടയില്‍ തങ്ങളുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യത്തിന്റെ വിക്ഷേപണ ദിവസം ആസൂത്രണം ചെയ്യുന്നതായി ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
‘ചന്ദ്രയാന്‍-3 ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞു. അന്തിമ സംയോജനവും പരിശോധനയും ഏതാണ്ട് പൂര്‍ത്തിയായെന്ന് സോമനാഥ് പറഞ്ഞു.
ചാന്ദ്രയാന്‍ രണ്ടില്‍ നിന്നുളള പാഠം ഉള്‍ക്കൊണ്ടാണ് ചാന്ദ്രയാന്‍ 3 വിക്ഷേപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: